ചൈന-പാക് ബന്ധം കൂടുതല്‍ ഉലച്ചിലിലേക്ക്? കറാച്ചിയില്‍ ചൈനീസ് സ്ഥാപനങ്ങള്‍ പൊലീസ് അടപ്പിച്ചു
ഇസ്‌ലാമാബാദ്: മുന്നറിയിപ്പുകള്‍ അവഗണിച്ച് പാകിസ്താനില്‍ ചൈനീസ് പൗരന്മാരുടെ കടകള്‍ അടച്ചുപൂട്ടിച്ചതായി റിപ്പോര്‍ട്ട്. പാകിസ്ഥാനിലെ സുരക്ഷാ സാഹചര്യം മോശമായതിനാല്‍ പൗരന്മാരോട് ജാഗ്രത പാലിക്കാന്‍ ചൈന നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് ദിവസങ്ങള്‍ക്ക് ശേഷം ചൈന ഇസ്ലാമാബാദിലെ എംബസിയുടെ കോണ്‍സുലാര്‍ വിഭാഗം താല്‍ക്കാലികമായി അടച്ചിടുകയും ചെയ്തിരുന്നു. ഈ സംഭവം നടന്ന് ഏകദേശം ഒരു മാസത്തിന് ശേഷമാണ് ഇപ്പോള്‍ പുതിയ നീക്കം പാകിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്
ബെയ്ജിംഗില്‍ നിന്ന് നിരവധി അഭ്യര്‍ത്ഥനകളും മുന്നറിയിപ്പുകളും ഉണ്ടായിട്ടും, പാകിസ്ഥാനില്‍ താമസിക്കുന്ന ചൈനീസ് പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ പാക് അധികാരികള്‍ അലംഭാവം കാണിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു. ചൈന അനുവദിച്ചിട്ടുള്ള ഭീമമായ ലോണുകളില്‍ ഇളവ് നല്‍കണമെന്നും തിരിച്ചടവ് കാലാവധി നീട്ടണമെന്നും ആവശ്യപ്പെട്ട് പാകിസ്ഥാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന്റെ ഭാഗമാണ് നടപടികളെന്നും റിപ്പോര്‍ട്ടുണ്ട്.
പാകിസ്താനില്‍ ചൈനീസ് പൗരന്മാരെയും ചൈനപാക് സാമ്പത്തിക ഇടനാഴിയുമായി (സി.പി.ഇ.സി) ബന്ധപ്പെട്ടുള്ള പദ്ധതികളെയും ലക്ഷ്യം വച്ചുള്ള ആക്രമണങ്ങള്‍ തുടരുകയാണ്.
വാണിജ്യ പദ്ധതികള്‍, ഖനന പ്രവര്‍ത്തനങ്ങള്‍, മറ്റ് സാമ്പത്തിക നിക്ഷേപങ്ങള്‍ എന്നിവയിലൂടെ പാകിസ്ഥാന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയാണെന്ന പുകമറ സൃഷ്ടിച്ച് ചൈന തങ്ങളുടെ ഭൂമി കൈയേറുകയാണെന്ന് സംശയം പാക്കിസ്താനികള്‍ക്കിടയില്‍ ശക്തമാവുകയാണ്. ജനങ്ങള്‍ക്കിടയിലെ ചൈനാ വിരുദ്ധ വികാരം നിയന്ത്രിക്കാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്കോ സുരക്ഷാ ഏജന്‍സികള്‍ക്കോ കഴിയുന്നില്ല. അതിനിടെയാണ്, ചൈനീസ് പൗരന്മാരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."