HOME
DETAILS

പ്രവാചകനിന്ദ മാപ്പുപറയേണ്ടതില്ലെന്ന നിലപാടിൽ ഇന്ത്യ; പ്രധാനമന്ത്രി നേരിട്ട് വിശദീകരിക്കും

  
Web Desk
June 08 2022 | 04:06 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%9a%e0%b4%95%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a6-%e0%b4%ae%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%aa%e0%b4%b1%e0%b4%af%e0%b5%87


കെ.എ സലിം
ന്യൂഡൽഹി
ബി.ജെ.പി നേതാക്കളുടെ പ്രവാചകനിന്ദ പരാമർശത്തിൽ രാജ്യം ഔദ്യോഗികമായി മാപ്പുപറയണമെന്ന അറബ് രാജ്യങ്ങളുടെ ആവശ്യം അംഗീകരിക്കേണ്ടതില്ലെന്ന നിലപാടിൽ ഇന്ത്യ. അറബ് രാജ്യങ്ങളുടെ അതൃപ്തി ഉന്നതല ചർച്ചയിലൂടെ പരിഹരിക്കാമെന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ആവശ്യമെങ്കിൽ ഇറാൻ, യു.എ.ഇ, സഊദി അറേബ്യ പോലുള്ള സുഹൃദ് രാജ്യങ്ങളോട് പ്രധാനമന്ത്രി തന്നെ സംസാരിക്കും.


ബി.ജെ.പി വക്താക്കൾ നടത്തിയ പ്രസ്താവനയുടെ പേരിൽ സർക്കാർ മാപ്പുപറയേണ്ട കാര്യമില്ലെന്നാണ് നയതന്ത്ര വിദഗ്ധർ നൽകിയ ഉപദേശം. എന്നാൽ, ഭരണകക്ഷിയുടെ വക്താവിൽ നിന്നുണ്ടായ പരാമർശം സർക്കാർ നിലപാടല്ലെന്ന് അംഗീകരിക്കാൻ അറബ് രാഷ്ട്രങ്ങൾ തയാറായിട്ടില്ല.


പ്രതിസന്ധി തീർക്കാൻ വിദേശകാര്യമന്ത്രിയുടെ മേൽനോട്ടത്തിലാണ് നീക്കം തുടരുന്നത്. ഉന്നത ഉദ്യോഗസ്ഥർ ഗൾഫ് രാജ്യങ്ങളിലെ നേതാക്കളെ കണ്ട് കാര്യങ്ങൾ വിശദീകരിക്കുകയാണ് ആദ്യപടി. പിന്നാലെ, വിദേശകാര്യമന്ത്രി തലത്തിലും ആശയവിനിമയം നടത്തും. വിഷയം തീർന്നില്ലെങ്കിൽ പ്രധാനമന്ത്രി നേരിട്ട് സംസാരിക്കും.


ഇപ്പോഴത്തെ വിവാദം ഗൾഫ് നാടുകളുമായുള്ള ബന്ധത്തെ ബാധിക്കില്ലെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ മാധ്യമങ്ങളോട് പറഞ്ഞു. സർക്കാരുമായി ബന്ധപ്പെട്ട ആരുമല്ല പ്രസ്താവന നടത്തിയിരിക്കുന്നത്. പാർട്ടിക്കാർ ചെയ്ത തെറ്റിന് പാർട്ടി നടപടി സ്വീകരിച്ചിട്ടുണ്ട്. ഗൾഫ് നാടുകളിൽ ജീവിക്കുന്ന ഇന്ത്യക്കാർ ആശങ്കപ്പെടേണ്ടതില്ലെന്നും ഇന്ത്യൻ ഉത്പന്നങ്ങളുടെ ബഹിഷ്‌കരണ ആഹ്വാനം സംബന്ധിച്ച ചോദ്യത്തോട് മന്ത്രി പ്രതികരിച്ചു. അതിനിടെ, വാർത്താസമ്മേളനങ്ങളിലും ചാനൽ ചർച്ചകളിൽ പങ്കെടുക്കുമ്പോഴും അതിരുവിടരുതെന്ന് ബി.ജെ.പി പാർട്ടി വക്താക്കൾക്ക് നിർദേശം നൽകി. പാർട്ടിയുടെ മീഡിയാ സെൽ നിർദേശിക്കുന്നവർ മാത്രമേ ചർച്ചയിൽ പങ്കെടുക്കാവു. ഏതെങ്കിലും മതത്തെയോ മതചിഹ്നങ്ങളെയോ മതവ്യക്തിത്വങ്ങളെയോ വിമർശിക്കരുത്. ചർച്ച ചൂടേറിയാലും മാന്യമായ ഭാഷ ഉപയോഗിക്കണം. പ്രകോപിതനാവുകയോ പാർട്ടിയുടെ ആശയങ്ങൾക്ക് വിരുദ്ധമായ അഭിപ്രായം പറയുകയോ ചെയ്യരുത്. ചാനലുകൾക്ക് പല അജണ്ടയുമുണ്ടാകും. അതിൽ വീഴരുത്. തയാറെടുപ്പുകൾ നടത്തിയ ശേഷം വേണം ചാനലിൽ സംസാരിക്കാനെന്നും നിർദേശത്തിൽ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  40 minutes ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  an hour ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  an hour ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  2 hours ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  2 hours ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  2 hours ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  3 hours ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  3 hours ago
No Image

ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു

National
  •  3 hours ago
No Image

തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ

uae
  •  3 hours ago