മഠത്തിനെതിരെ ആരോപണങ്ങളുന്നയിച്ച സിസ്റ്റര്‍ക്കു പീഡനം: ഇതുവരേ കേസെടുക്കാതെ പൊലിസ് സിസ്റ്റര്‍ എല്‍സീന സുപ്രിംകോടതിയിലേക്ക്
മൈസുരു: ലത്തീന്‍ സഭയുടെ മഠത്തിന് എതിരെ ആരോപണങ്ങളുന്നയിച്ച സിസ്റ്ററെ മാനസികരോഗിയാക്കി ചിത്രീകരിച്ച് മഠം അധികൃതര്‍. അതേ സമയം മെഡിക്കല്‍ റിപ്പോര്‍ട്ടുകളുമായി സുപ്രിംകോടതിയെ സമീപിക്കാനാണ് സിസ്റ്റര്‍ എല്‍സീനയുടെ തീരുമാനം.
അതേ സമയം ഉന്നയിച്ച ആരോപണങ്ങള്‍ കളവാണെന്നു തെളിയിച്ചാല്‍ തിരുവസ്ത്രം ഉപേക്ഷിക്കാന്‍ തയ്യാറാണെന്നുമാണ് ബന്ധുവീട്ടില്‍ കഴിയുന്ന സിസ്റ്റര്‍ എല്‍സീന മഠത്തിന് നല്കിയ മറുപടി.
അതേ സമയം ഇതുവരേ സംഭവത്തില്‍ പൊലിസ് കേസുപോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല. മഠത്തിലെ അഴിമതിക്കും അതിക്രമങ്ങള്‍ക്കും എതിരെ ശബ്ദിച്ച സിസ്റ്റര്‍ എല്‍സീനയെ ക്രൂരമായി മര്‍ദ്ദിച്ച് മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയതില്‍ കൃത്യമായ തെളിവില്ലെന്ന നിലപാടിലാണ് മൈസൂരു പൊലിസ്. മര്‍ദ്ദനമേറ്റതിന്റെ പാടുകളുമായി നേരിട്ട് സ്റ്റേഷനിലെത്തി പരാതിപ്പെട്ടിട്ടും തുടര്‍നടപടിയുണ്ടായിട്ടില്ല.
സന്യാസവസ്ത്രവും മൊബൈലും ഉള്‍പ്പടെ ബലം പ്രയോഗിച്ച് മഠം അധികൃതര്‍ തിരിച്ചുവാങ്ങിയിരുന്നു. മഠത്തില്‍ ജോലിക്കെത്തിയ യുവാവുമായി അടുപ്പമുണ്ടായിരുന്നുവെന്നും ചുരിദാര്‍ ധരിച്ച് വീട്ടുകാര്‍ക്കൊപ്പം സഭയുടെ അനുമതിയില്ലാതെ സിസ്റ്റര്‍ എല്‍സീന പോയതാണെന്നുമാണ് മഠം അധികൃതരുടെ ആരോപണം. 25 വ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."