മോഹന്‍ ഭാഗവതിന്റെ ബ്ലൂ ടിക്ക് എടുത്തുകളഞ്ഞ് ട്വിറ്റര്‍; തൊട്ടുപിന്നാലെ പുനഃസ്ഥാപിച്ചു
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ ആര്.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്റെയും മറ്റു ചില ആര്.എസ്.എസ് നേതാക്കളുടെയും ബ്ലൂ ടിക്ക് വെരിഫിക്കേഷന് ബാഡ്ജ് നീക്കം ചെയ്ത ട്വിറ്റര്‍ വൈകാതെ മോഹന്‍ ഭാഗവതിന്റെ ബാഡ്ജ് പുനഃസ്ഥാപിച്ചു.
ഇന്നലെ രാവിലെ മുതല്‍ ആര്.എസ്.എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി കൃഷ്ണ ഗോപാല്‍, അരുണ്‍ കുമാര്‍, മുന്‍ ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി, നിലവിലെ സമ്പര്‍ക്ക് പ്രമുഖ് അനിരുദ്ധ ദേശ്പാണ്ഡെ എന്നിവരുടെ ബ്ലൂ ടിക്കുകളാണ് മോഹന്‍ ഭാഗവതിനൊപ്പം എടുത്തുകളഞ്ഞത്.
ഒരു അക്കൗണ്ട് ആധികാരികമാണെന്ന് ഉറപ്പാക്കാനാണ് ട്വിറ്റര്‍ ബ്ലൂ ടിക്ക് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സജീവമായ അക്കൗണ്ടുകള്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ ബ്ലൂ ടിക്ക് നല്‍കുന്നതെന്നാണ് ട്വിറ്ററിന്റെ വിശദീകരണം. അക്കൗണ്ടുകള്‍ നിഷ്ക്രിയവും അപൂര്ണവുമാകുക, അക്കൗണ്ട് പേര് മാറ്റുക, ഔദ്യോഗിക പദവികള്‍ ഒഴിയുക തുടങ്ങിയ സാഹചര്യങ്ങളില്‍ ബ്ലൂ ടിക്ക് നഷ്ടപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."