HOME
DETAILS

പ്രവാചക നിന്ദ പ്രതിഷേധം രൂക്ഷമാകുന്നതിനിടെ ഇറാന്‍ വിദേശകാര്യ മന്ത്രി ഇന്ത്യയില്‍; മോദിയുമായും ജയശങ്കറുമായും കൂടിക്കാഴ്ച നടത്തി

  
backup
June 09, 2022 | 3:13 AM

national-iran-foreign-minister-meets-modi-jaishankar-on-maiden-tour

ന്യൂഡല്‍ഹി: ബി.ജെ.പി നേതാക്കള്‍ നടത്തിയ പ്രവാചക നിന്ദാ പരാമര്‍ശത്തിനെതിരെ ലോകമെങ്ങും പ്രതിഷേധം ശക്തമാകുന്നതിനിടെ ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ ആമിര്‍ അബ്ദുല്ലാഹിയാന്‍ ഇന്ത്യയില്‍. ത്രിദിന സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ഇറാന്‍ വിദേശകാര്യ മന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യ മന്ത്രി എസ് ജയശങ്കുറമായും കൂടിക്കാഴ്ച നടത്തി. പ്രവാചകനിന്ദ ആഗോളതലത്തില്‍ വിവാദമായതിന് ശേഷം ഇന്ത്യയില്‍ എത്തുന്ന ആദ്യ മുസ്‌ലിം ഭൂരിപക്ഷ രാജ്യത്തിന്റെ പ്രതിനിധിയാണ് ഹുസൈന്‍ അമീര്‍ അബ്ദുല്ലാഹിയാന്‍. ഇന്ത്യ ഇറാന്‍ നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു അബ്ദുല്ലാഹിയാന്റെ ഇന്ത്യ സന്ദര്‍ശനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്ന കൂടിക്കാഴ്ചയില്‍ അബ്ദുല്ലാഹിയാന്‍ സമാന വിഷയം ഉന്നയിച്ചതായാണ് സൂചന.

ബിജെപി നേതാക്കളായിരുന്ന നൂപുര്‍ ശര്‍മ, ജിന്‍ഡാല്‍ എന്നിവര്‍ നടത്തിയ പ്രവാചകനിന്ദ ഇറാന്‍ അടക്കമുള്ള ലോകരാഷ്ട്രങ്ങള്‍ അപലപിച്ചിരുന്നു ഇന്ത്യന്‍ പ്രതിനിധികളെ വിളിച്ചുവരുത്തിയാണ് പലരാജ്യങ്ങളും പ്രതിഷേധം അറിയിച്ചത്. വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ പല അറബ് രാഷ്ട്രങ്ങളുമായുള്ള രാജ്യത്തിന്റെ നയതന്ത്ര ബന്ധങ്ങളില്‍ വിള്ളല്‍ വീഴുമോ എന്ന ആശങ്കയും കേന്ദ്രസര്‍ക്കാറിനുണ്ട്. വിദേശനിക്ഷേപം ഉള്‍പ്പെടെയുള്ള സാമ്പത്തികരംഗത്തും പ്രവാചകനെ നിന്ദിച്ചു കൊണ്ടുള്ള ബിജെപി നേതാക്കളുടെ പ്രസ്താവന തിരിച്ചടിയായേക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്ന് കര്‍ഷകര്‍, ഇന്ന് വിദ്യാര്‍ഥികള്‍; കേന്ദ്രത്തെ തോല്‍പിച്ച രണ്ട് പ്രക്ഷോഭങ്ങള്‍ 

National
  •  11 hours ago
No Image

ഇറാന് മേലുള്ള ആക്രമണം നിര്‍ത്തിവെച്ച് അമേരിക്ക, നയതന്ത്ര വാതില്‍ തുറക്കുന്നോ?  മധ്യസ്ഥ ശ്രമവും ഊര്‍ജിതം 

National
  •  11 hours ago
No Image

സി.എസ്.ഐ.ആര്‍ നെറ്റ് 2026: താത്കാലിക ഉത്തരസൂചിക ഉടന്‍ പുറത്തുവിടുമെന്ന് എന്‍.ടി.എ

National
  •  12 hours ago
No Image

ഇന്‍വോയ്‌സ് നല്‍കാതെ 45 ലക്ഷം വീണയ്ക്ക് കൈമാറി; അന്വേഷണം പിണറായി വിജയനിലേക്ക്? ചോദ്യം ചെയ്‌തേക്കും

Kerala
  •  12 hours ago
No Image

ആലുവയില്‍ ബുക്ക് വാങ്ങാനായി കൂട്ടുകാരിയുടെ വീട്ടില്‍ പോയ 12 വയസുകാരിയെ കാണാനില്ല

Kerala
  •  12 hours ago
No Image

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; 26 പേർക്ക് പരുക്കേറ്റു

Kerala
  •  13 hours ago
No Image

രാസലഹരിയുടെ പ്രധാന കണ്ണി; ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി അധ്യാപിക

Kerala
  •  13 hours ago
No Image

സഊദി വിദ്യാഭ്യാസ സംവിധാനം അടിമുടി മാറുന്നു; സ്‌കൂളുകൾക്കും അധ്യാപകർക്കും സമഗ്ര പരിഷ്കാരങ്ങൾ; സ്വകാര്യ സ്‌കൂളുകൾക്ക് കടുത്ത മാനദണ്ഡങ്ങൾ

Saudi-arabia
  •  13 hours ago
No Image

ബിസ്‌കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്കും സൂപ്പര്‍മാര്‍ക്കറ്റിനും 50,000 രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

Kerala
  •  13 hours ago
No Image

ആയോധ്യസംഭാവനക്കൊള്ള; എസ്.ഐ.ടി പുന:സംഘടിപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

National
  •  14 hours ago