HOME
DETAILS

സ്വർണക്കടത്ത് കേസ്: യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

  
backup
June 10 2022 | 05:06 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b5%bc%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%af%e0%b5%82%e0%b4%a4%e0%b5%8d


തിരുവനന്തപുരം/ കോഴിക്കോട്/ കൊച്ചി
സ്വർണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിപക്ഷ പ്രതിഷേധം.


തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്കും കോഴിക്കോട് , കൊച്ചി കലക്ടറേറ്റുകളിലേക്കും യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ പൊലിസ് ജലപീരങ്കിയും ലാത്തിയും പ്രയോഗിച്ചു. നിരവധി പ്രവർത്തകർക്ക് പരുക്കേറ്റു.


തിരുവനന്തപുരത്ത് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ മാർച്ച് ഉദ്ഘാടനം ചെയ്തു മടങ്ങിയതോടെയായിരുന്നു സംഘർഷങ്ങളുടെ തുടക്കം. ഉദ്ഘാടനത്തിനു പിന്നാലെ പ്രവർത്തകർ പൊലിസുമായി ഉന്തും തള്ളും വാക്കുതർക്കമുണ്ടായി. ഇതിനിടയിൽ ബാരിക്കേഡ് മറികടക്കാനും സെക്രട്ടേറിയറ്റിനു അകത്തേക്ക് കയറാനും പ്രവർത്തകർ ശ്രമിച്ചു.
സംഘർഷം കനത്തതോടെ പൊലിസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും പിരിഞ്ഞു പോകാൻ തയാറാകാതെ പ്രവർത്തകർ പൊലിസുമായി വാക്കു തർക്കമായി. ചിലർ വീണ്ടും ബാരിക്കേഡ് മറിച്ചിടാനും ശ്രമം തുടങ്ങി. വീണ്ടും സംഘർഷം കനത്തതോടെ പൊലിസ് ലാത്തി വീശി.


ലാത്തിയടിയേറ്റ് ചിതറിയോടിയ പ്രവർത്തകരെ പൊലിസ് പിൻതുടർന്നു മർദിച്ചു. സമീപത്തെ കടകളിൽ അഭയം പ്രാപിച്ചവരെയും പൊലിസ് മർദിച്ചു. ലാത്തിയടിയിൽ ഗുരുതര പരുക്കേറ്റ തിരുവനന്തപുരം ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എം.ജി റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
മഹിളാ കോൺഗ്രസ് പ്രവർത്തകരും തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിൽ പാകം ചെയ്ത ബിരിയാണി വിതരണം ചെയ്ത് പ്രതിഷേധിച്ചു.
കോഴിക്കോട്ട് കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ പൊലിസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. പൊലിസുകാർക്കുനേരെ കല്ലേറുണ്ടായി. ബാരിക്കേഡ് വലിച്ചുനീക്കി പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാർ, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് ഉൾപ്പെടെയുള്ള സമരക്കാരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി.കൊച്ചിയിൽ ഡി.സി.സി ഓഫിസിൽ നിന്ന് ബിരിയാണിച്ചെമ്പിൽ നിറച്ച പ്രതീകാത്മക സ്വർണ ബിസ്‌കറ്റുകളുമയാണ് പ്രവർത്തകർ മാർച്ച് നടത്തിയത്. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതിനെ തുടർന്ന് പൊലിസുമായി സംഘർഷമുണ്ടായി. സമരക്കാരെ പിരിച്ചുവിടാൻ പൊലിസ് രണ്ടു തവണ ജലപീരങ്കി ഉപയോഗിച്ചു. സംഘർഷത്തിൽ ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി, സെക്രട്ടറി ദിലീപ് ടി നായർ, അജ്മൽ ഖാൻ എന്നിവർക്കു പരുക്കേറ്റു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശക്തമായ കാറ്റിന് സാധ്യത; കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്ക്

Kerala
  •  a month ago
No Image

കോട്ടയത്ത് ബസുകൾ കൂട്ടിയിടിച്ചു അപകടം; ബൈക്ക് യാത്രക്കാരന് പരിക്ക്

Kerala
  •  a month ago
No Image

ഡര്‍ബനില്‍ റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കി സഞ്ജു

Cricket
  •  a month ago
No Image

കോഴിക്കോട്; ആറ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റ് പരിക്ക്

Kerala
  •  a month ago
No Image

സിഡ്‌നിയില്‍ നിന്ന് ബ്രിസ്ബനിലേക്ക് പറന്ന വിമാനത്തിന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം എമര്‍ജന്‍സി ലാന്‍ഡിങ്ങ്  

International
  •  a month ago
No Image

അടുക്കളയില്‍ സൂക്ഷിച്ചിരുന്ന പ്രഷര്‍ കുക്കറിനുള്ളിൽ മൂര്‍ഖന്‍ പാമ്പ്; പാമ്പ് കടിയേല്‍ക്കാതെ വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  a month ago
No Image

ഭൂമിക്കടിയില്‍ നിന്ന് വീണ്ടും ഉഗ്രശബ്ദം; മലപ്പുറം പോത്തുകല്ലില്‍ ജനങ്ങളെ മാറ്റിപാര്‍പ്പിച്ചു

Kerala
  •  a month ago
No Image

വീട്ടിലെ ചെടികളെക്കുറിച്ചോരു വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു; തൊട്ടുപിറകെ പൊലിസ് പിടിയിലായി ദമ്പതികൾ

National
  •  a month ago
No Image

ഗസ്സയില്‍ നിന്ന് 210 രോഗികളെ കൂടി യുഎഇയിലെത്തിച്ചു

uae
  •  a month ago
No Image

'പദവിയിലിരുന്ന കാലത്ത് ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണം'; പടിയിറങ്ങി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്

National
  •  a month ago