പ്രയാര്‍ ഗോപാലകൃഷ്ണന്റെ പെരുമാറ്റം പദവിക്ക് നിരക്കാത്തത്: മന്ത്രി
തിരുവനന്തപുരം: ശബരിമല അവലോകന യോഗത്തില്‍ മുഖ്യമന്ത്രിയെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ നടപടി പദവിയ്ക്ക് യോജിക്കാത്തതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വികാരമല്ല വിചാരമാണ് ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തിരിക്കുന്നവരെ നയിക്കേണ്ടത്. മുഖ്യമന്ത്രിയോട് തട്ടിക്കയറിയത് മാത്രമല്ല സുപ്രിം കോടതിയുടെ പരിഗണനയിലിരിക്കുന്ന സ്ത്രീ പ്രവേശനത്തെ സംബന്ധിച്ച വിഷയത്തില്‍ സന്നിധാനത്ത് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഉപവാസസമരം നടത്തിയത് ഉചിതമായില്ലെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയെ അപമാനിച്ചതിലുള്ള കുറ്റബോധം കൊണ്ടാണ് അദ്ദേഹത്തിന്റെ രാജിസന്നദ്ധത. ലക്ഷക്കണക്കായ ഭക്തരുടെ ക്ഷേമത്തെ സംബന്ധിച്ച് മുഖ്യമന്ത്രി മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ പരിശോധിക്കേണ്ടതിന് പകരം അപമാനിക്കുകയാണ് പ്രയാര്‍ ചെയ്തത്. യോഗത്തില്‍ ബഹളമുണ്ടാക്കേണ്ടെന്ന് കരുതിയാണ് യോഗവേദിയില്‍ പ്രതികരിക്കാതിരുന്നതെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."