HOME
DETAILS

പ്രവാചക നിന്ദക്കെതിരെ പ്രതിഷേധം; ഉത്തര്‍പ്രദേശില്‍ 200ഓളം പേര്‍ അറസ്റ്റില്‍, കടുത്ത നടപടിക്ക് യോഗിയുടെ നിര്‍ദ്ദേശം

  
backup
June 11 2022 | 06:06 AM

prophet-remarks-row-over-200-arrested-after-clashes-protests-in-up

ലഖ്‌നൗ: പ്രവാചക നിന്ദ നടത്തിയ ബി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചവര്‍ക്കെതിരെ കടുത്ത നടപടിയുമായി ഉത്തര്‍പ്രദേശ് പൊലിസ്. ആറ് ജില്ലകളില്‍ നിന്നായി 200 ലധികം പേരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.

68 പേരെ പ്രയാഗ്‌രാജില്‍ നിന്നും 50 പേരെ ഹത്രാസില്‍ നിന്നും സഹാറന്‍പൂരില്‍ നിന്ന് 48 പേരെയുമാണ് അറസ്റ്റ് ചെയ്തത്. അംബേദ്കര്‍നഗര്‍ -28 മൊറാദാബാദ് -25, ഫിറോസാബാദില്‍ നിന്ന് എട്ടും പേരെയും പൊലിസ് അറസ്റ്റ് ചെയ്തു.

ആറ് ജില്ലകളില്‍ നിന്ന് 227 പേരെ അറസ്റ്റ് ചെയ്തുവെന്നാണ് ഇന്ന് രാവിലെ വരെയുള്ള കണക്ക്. കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് പൊലിസ് അറിയിച്ചു. സംഘര്‍ഷത്തിന്റെയും പ്രതിഷേധത്തിന്റെയും വീഡിയോ പരിശോധിച്ചുവരികയാണ്. പ്രതികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും പ്രതിഷേധക്കാര്‍ ശാന്തരാകണമെന്നും പൊലിസ് ഓഫീസര്‍ പ്രശാന്ത് കുമാര്‍ ആവശ്യപ്പെട്ടു.

സാമൂഹിക വിരുദ്ധര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സ്വാതന്ത്ര്യവും വ്യക്തമായ നിര്‍ദേശവും നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസ് അറിയിച്ചു.

ബിജെപി ദേശീയ വക്താവായിരുന്ന നുപുര്‍ ശര്‍മ, ഡല്‍ഹി വക്താവ് നവീന്‍ കുമാര്‍ ജിന്‍ഡാല്‍ എന്നിവരുടെ പ്രതികരണമാണ് വിവാദമായത്. ആഗോള തലത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെ ഇവര്‍ക്കെതിരെ പൊലിസ് കേസെടുക്കുകയും പാര്‍ട്ടിയില്‍ നിന്ന് ബിജെപി സസ്‌പെന്റ് ചെയ്യുകയുമുണ്ടായി. എന്നാല്‍ രണ്ടാഴ്ചയായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാകാത്തത് സര്‍ക്കാരിന്റെ ഇരട്ട നയമാണെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  3 days ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  3 days ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് മൂന്ന് കുട്ടികള്‍ മരിച്ചു

Kerala
  •  3 days ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  3 days ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  3 days ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  3 days ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 days ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  3 days ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  3 days ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  3 days ago