ഗുലന് പ്രസ്ഥാനം ഇന്ത്യയില്‍ സജീവം; പുറത്താക്കണമെന്ന് തുര്‍ക്കി
ന്യൂഡല്‍ഹി: തങ്ങളുടെ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ച ഗുലന് പ്രസ്ഥാനത്തിന്റെ അനുയായികള്‍ ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയതായി തുര്‍ക്കി ആരോപിച്ചു. സന്നദ്ധ പ്രവര്‍ത്തനങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മറവില്‍ ഗുലന് അനുയായികള്‍ ഇന്ത്യയില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്നും അവരെ എത്രയും വേഗം പുറത്താക്കണമെന്നും തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്ലുത് കാവുസോഗ്ലു ആവശ്യപ്പെട്ടു.
ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിവരുന്ന മെവ്ലുത് കാവുസോഗ്ലു വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായി നടത്തിയ കൂടിക്കാഴ്ചയിലും ഇന്ത്യയിലെ ഗുലന് പ്രസ്ഥാനത്തെ കുറിച്ച് ചര്‍ച്ചചെയ്തു.
തുര്‍ക്കിയിലെ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനുള്ള ഇന്ത്യയുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ച മെവ്ലുത്, സിറിയയിലെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ അതീവഗൗരവമേറിയതാണെന്നും അവിടത്തെ എല്ലാ പ്രശ്നങ്ങളും തുര്‍ക്കിയെ ബാധിക്കുന്നതാണെന്നും കൂട്ടിച്ചേര്‍ത്തു.
തുര്‍ക്കിയുടെ കാര്യത്തില്‍ വളരെ ഗൗരവമേറിയ നിലപാടാണ് ഇന്ത്യ സ്വീകരിക്കുന്നതെന്നും ഹിസ്മത്ത് പ്രസ്ഥാനത്തെയും അതിന്റെ പ്രര്‍ത്തകരെയും ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷിച്ചുവരികയാണെന്നും വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."