HOME
DETAILS

പ്രവാചകനിന്ദ; പ്രതിഷേധിച്ചവർക്കുനേരെ വെടിവയ്പ്, 2 പേർ കൊല്ലപ്പെട്ടു

  
backup
June 12 2022 | 06:06 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%9a%e0%b4%95%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a6-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b7%e0%b5%87%e0%b4%a7%e0%b4%bf-2

റാഞ്ചി
ജാർഖണ്ഡിൽ പ്രവാചകനിന്ദയ്‌ക്കെതിരെ പ്രതിഷേധിച്ചവർക്കുനേരേ പൊലിസ് വെടിവച്ചു. 16 വയസുകാരനായ മുദ്ദസിർ ഉൾപ്പെടെ രണ്ടു പേർ കൊല്ലപ്പെട്ടു. സാഹിൽ അൻസാരി (22) ആണ് കൊല്ലപ്പെട്ട രണ്ടാമത്തെയാൾ. 22 പേർക്ക് പരുക്കേറ്റു. ഇതിൽ 10 പേർ പൊലിസുകാരാണ്. പരുക്കേറ്റ മൂന്നു പേരുടെ ഗുരുതരമാണ്. സംഘർഷത്തെ തുടർന്ന് ജാർഖണ്ഡിന്റെ വിവിധ ഭാഗങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തി.
പ്രവാചകനെ നിന്ദിച്ച മുൻ ബി.ജെ.പി വക്താവ് നൂപുർ ശർമയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
റാഞ്ചി മെയിൻ റോഡിലെത്തിയ പ്രക്ഷോഭകരെ പിരിച്ചുവിടാൻ പൊലിസ് ആകാശത്തേക്ക് വെടിവയ്ക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. തുടർന്ന് കല്ലേറുണ്ടായതോടെയാണ് പൊലിസ് വെടിവച്ചത്.


സ്ഥലത്ത് കനത്ത പൊലിസ് സുരക്ഷ ഏർപ്പെടുത്തുകയും കടകൾ അടയ്ക്കുകയും ചെയ്തിരുന്നു. സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് സിറ്റി പൊലിസ് മേധാവി അൻഷുമാൻ കുമാർ പറഞ്ഞു. സംഘർഷ ബാധിത പ്രദേശത്ത് നിയന്ത്രണങ്ങളും ഇന്റർനെറ്റ് തടഞ്ഞിട്ടുമുണ്ട്. ജനങ്ങളോട് സമാധാനം പാലിക്കാനും പരിഭ്രാന്തരാകരുതെന്നും സമാധാനവും സൗഹാർദവും തുടരണമെന്നും ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ അഭ്യർഥിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  8 minutes ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  26 minutes ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  29 minutes ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  39 minutes ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  43 minutes ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  an hour ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  an hour ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  an hour ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  an hour ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  2 hours ago