HOME
DETAILS

കൊവിഡ് അനാഥരാക്കിയ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങരുത്: സുപ്രിംകോടതി

  
backup
June 08, 2021 | 8:23 PM

3232154-2

 

ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയെ തുടര്‍ന്ന് അനാഥരായ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങരുതെന്ന് സുപ്രിംകോടതി. അനാഥരായ കുട്ടികളെ നിയമവിരുദ്ധമായി ദത്തെടുക്കാന്‍ ആരെയും അനുവദിക്കരുത്. ഇത്തരം കുട്ടികളുടെ പേരുവിവരങ്ങള്‍ പരസ്യപ്പെടുത്തി സന്നദ്ധസംഘടനകളും മറ്റും പണംപിരിക്കുന്നത് തടയണമെന്നും ജസ്റ്റിസ് എല്‍. നാഗേശ്വര റാവു, ജസ്റ്റിസ് അനിരുദ്ധ ബോസ് എന്നിവരടങ്ങുന്ന സുപ്രിംകോടതിയുടെ അവധിക്കാല ബെഞ്ച് സംസ്ഥാനസര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. കൊവിഡ് അനാഥരാക്കിയ കുട്ടികളുടെ വിഷയത്തില്‍ സ്വമേധയാ ഇടപെട്ടാണ് കോടതിയുടെ നടപടി.


കൊവിഡ് അനാഥരാക്കിയ കുട്ടികള്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളിലാണ് പഠിക്കുന്നതെങ്കില്‍ അവരെ അവിടെത്തന്നെ പഠനം തുടരാന്‍ അനുവദിക്കുക. ഇനി സ്വകാര്യസ്‌കൂളുകളാണെങ്കില്‍ പഠനം തുടരുന്നതിനുള്ള സൗകര്യങ്ങള്‍ സംസ്ഥാനസര്‍ക്കാര്‍ ചെയ്തുകൊടുക്കുക. ഇത്തരം വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ദേശീയബാലാവകാശ സംരക്ഷണ കമ്മിഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും വേണം. ഈ നടപടി വേഗത്തിലാക്കാനും കോടതി ഭരണകൂടത്തോട് നിര്‍ദേശിച്ചു.
ഇത്തരം കുട്ടികളെ സംരക്ഷിക്കുമെന്ന് നേരത്തെ കേരളം തീരുമാനിച്ചിരുന്നു. കേരളത്തിന്റെ നടപടി നേരത്തെ കേസ് പരിഗണിക്കുന്നതിനിടെ ഇതേ ബെഞ്ച് പ്രശംസിക്കുകയും ചെയ്തു. ഇത്തരം കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്ന വിധത്തില്‍ കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു.


ഇന്ത്യയില്‍ നിലവില്‍ 3,621 കുട്ടികള്‍ക്കാണ് കൊവിഡ് മൂലം മാതാവിനെയും പിതാവിനെയും നഷ്ടമായത്. 26,176 കുട്ടികള്‍ക്ക് മാതാപിതാക്കളില്‍ ഒരാളെയും നഷ്ടമായതായും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയപാത ഉദ്ഘാടനം: കേന്ദ്ര സർക്കാരിനെതിരെ സ്പീക്കർ ഷംസീർ; മന്ത്രി റിയാസിനെ ഒഴിവാക്കിയത് ജനാധിപത്യ വിരുദ്ധമെന്ന് വിമർശനം

Kerala
  •  a month ago
No Image

മന്ത്രിസഭായോഗം ഇന്ന്: സർക്കാർ ജീവനക്കാരുടെ പ്രവൃത്തിദിനം അഞ്ചാക്കിയേക്കും, വിവിധ വകുപ്പുകളിൽ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താന്‍ സാധ്യത

Kerala
  •  a month ago
No Image

യുദ്ധക്കെടുതിയിൽ വ്യോമയാന മേഖല; പൈലറ്റുമാരുടെ ജോലിസമയം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിസിഎയെ സമീപിച്ച് എയർ ഇന്ത്യ

National
  •  a month ago
No Image

'മൗലികാവകാശങ്ങളിൽ കൈകടത്തേണ്ട'; വീടിനുള്ളിലെ നിസ്കാരം തടഞ്ഞ പൊലിസിന് തിരിച്ചടി; യു.പിയിൽ യുവാവിന് സായുധ സുരക്ഷയൊരുക്കാൻ ഹൈക്കോടതി ഉത്തരവ്

National
  •  a month ago
No Image

മേഘാലയയിൽ കലാപം: രണ്ട് ബംഗാളി മുസ്‍ലിംകൾ കൊല്ലപ്പെട്ടു; പള്ളിക്ക് നേരെ ആക്രമണം; വെസ്റ്റ് ഗാരോ ഹിൽസിൽ കർഫ്യൂ, ഇന്റർനെറ്റ് റദ്ദാക്കി

National
  •  a month ago
No Image

ഇറാൻ യുദ്ധം: തെക്കുകിഴക്കൻ ഏഷ്യയിൽ ഇന്ധനപ്രതിസന്ധി രൂക്ഷം; ഫിലിപ്പീൻസിൽ പ്രവൃത്തിദിനം നാലാക്കി ചുരുക്കി, വിയറ്റ്‌നാമിലും തായ്‌ലന്റിലും വർക്ക് ഫ്രം ഹോം

International
  •  a month ago
No Image

എരുമപ്പെട്ടിയിൽ 84-കാരിയെ കടിച്ചുകൊന്ന തെരുവുനായ വലയിലായി; നായയ്ക്ക് പേവിഷബാധയുണ്ടോ എന്ന് പരിശോധിക്കും

Kerala
  •  a month ago
No Image

മിഷിഗണിൽ സിനഗോഗിന് നേരെ ആക്രമണം; വാഹനം ഇടിച്ചുകയറ്റിയ അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു; വാഹനത്തിൽ നിന്ന് സ്ഫോടകവസ്തുക്കൾ കണ്ടെടുത്തു

latest
  •  a month ago
No Image

പാചകവാതക പ്രതിസന്ധി: ഹോട്ടലുകളിൽ കൽക്കരിയും മണ്ണെണ്ണയും ഉപയോഗിക്കാൻ കേന്ദ്രാനുമതി

National
  •  a month ago
No Image

യുഎഇ വിസ കാലഹരണപ്പെട്ടവര്‍ക്ക് മാര്‍ച്ച് 31 വരെ മടങ്ങിവരാം

uae
  •  a month ago