HOME
DETAILS

യു.പി പോലീസിന്റെ നടപടി നിഗൂഢതകള്‍ നിറഞ്ഞത്: ഇ. ടി

  
backup
June 12 2022 | 13:06 PM

up-police-action-full-of-mysteries-e-t

ഡല്‍ഹി: കാണ്‍പൂരില്‍ എത്തിയ മുസ്ലിംലീഗ് ദേശീയ നേതാക്കളെ യു.പി പോലീസ് കസ്റ്റഡിയിലെടുക്കുകയും നാടകീയമായ സംഭവവികാസങ്ങള്‍ക്ക് ഒടുവില്‍ രാത്രി 12 മണിയോടെ ഡല്‍ഹിയിലേക്ക് തിരിച്ചയക്കുകയും ചെയ്ത നടപടി നിഗൂഢതകള്‍ നിറഞ്ഞതാണെന്ന് ഇ. ടി. മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു.കാണ്‍പൂരില്‍ പ്രവാചക നിന്ദയ്‌ക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ ജയിലുകളില്‍ അടച്ചിരിക്കുന്ന നിരപരാധിളുടെ കുടുംബാംഗങ്ങളെ കാണുവാനും ജയിലില്‍ അടച്ചവരെ സന്ദര്‍ശിക്കുവാനും, നിയമ വിദഗ്ദരുമായി ചര്‍ച്ച നടത്താനും കാണ്‍പൂരില്‍ എത്തിയതായിരുന്നു എംപി. ജനങ്ങള്‍ക്കിടയില്‍ സൗഹൃദ അന്തരീക്ഷം ഉണ്ടാക്കുന്നതിനുള്ള പരിശ്രമങ്ങളാണ് ഈ സന്ദര്‍ശനം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും എല്ലാ കാര്യങ്ങളും നേരത്തെ തന്നെ പോലീസിനും ജയില്‍ അധികൃതര്‍ക്കും മറ്റും രേഖാമൂലം അറിയിച്ചതാണെന്നും അതിന് വഴി ഒരുക്കണമെന്നും യു പി പോലീസിനോട് എംപി പറഞ്ഞു.

ഡല്‍ഹിയില്‍ നിന്നും പുറപ്പെട്ട സംഘം രാത്രി 10 മണിയോടെയാണ് കാണ്‍പൂരില്‍ എത്തിയത്.മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എംപിയെ കൂടാതെ , ദേശീയ അസിസ്റ്റന്റ് സെക്രട്ടറി മുഹമ്മദ് കോയ, മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി അംഗം പി. എം. മുഹമ്മദാലി ബാബു തുടങ്ങിയവരുടെ സംഘമാണ് കാണ്‍പൂരില്‍ എത്തിയത്.ഈ സംഘം കാണ്‍പൂര്‍ റയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ കാണാന്‍ സാധിച്ചത് ഒരു വലിയ സംഘം പോലീസിനെയാണ്. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്മാരുടെ ഒരു വ്യൂഹം തന്നെ അവിടെ ഉണ്ടായിരുന്നു.

ഏതാനും കാര്യങ്ങള്‍ സ്വസ്ഥമായി സംസാരിക്കാനുണ്ടെന്നും ഞങ്ങളുടെ കൂടെ ഇവിടെ നിന്ന് പത്ത് കിലോ മീറ്റര്‍ മാത്രം ദൂരമുളള സര്‍ക്കാര്‍ സര്‍ക്കിള്‍ ഹൗസിലേക്ക് പോരണമെന്നും പോലീസ് ഇ.ടി യോട് ആവശ്യപെട്ടു. ഇ.ടി യെ സ്വീകരിക്കാനെത്തിയ യുപിയിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ വാഹനത്തില്‍ കയറുന്നതിനു പകരം പോലീസ് വണ്ടിയാല്‍ പോകാന്‍ നിര്‍ബന്ധിച്ചു. കോണ്‍വോയ് സ്വഭാവത്തില്‍ കൊണ്ടുപോവുകയും ചെയ്തു.
പത്ത് കിലോമീറ്റര്‍ അകലെയുള്ള സ്ഥലം എന്ന് പറഞ്ഞു യു. പി പോലീസ് എം.പി യെയും സംഘത്തെയും കൊണ്ടുപോയത് ഏതാണ്ട് 35 കിലോമീറ്റര്‍ അകലെയുള്ള ഒരു സ്ഥലത്തേക്കാണ്.

അനിശ്ചിതമായി വാഹനം പോയികൊണ്ടിരുന്നപ്പോള്‍ വണ്ടി നിര്‍ത്തണമെന്നും നിങ്ങള്‍ക്ക് പറയാനുള്ളത് കൃത്യമായി പറഞ്ഞിട്ട് മുന്നോട്ടു പോയാല്‍ മതിയെന്നും ഇ.ടി ആവശ്യപ്പെട്ടു.കാണ്‍പൂരിലെ സാഹചര്യം മോശമാകാന്‍ സാധ്യത ഉള്ളതുകൊണ്ടാണ് നിങ്ങളെ ഞങ്ങള്‍ ഇങ്ങോട്ടേക്ക് കൊണ്ടുവന്നത്.
ഞങ്ങള്‍ക്ക് കിട്ടിയ നിര്‍ദ്ദേശം നിങ്ങളുടെ സംഘത്തെ ഡല്‍ഹിയിലേക്ക് തിരിച്ച് അയക്കണം എന്നാ െണന്നും പോലീസ് പറഞ്ഞു. പോലീസിന്റെ ഈ നീക്കത്തില്‍ എംപി ശക്തമായി പ്രതിഷേധിച്ചു.

സദുദ്ദേശത്തോടെ കൂടി പാര്‍ലമെന്റ് അംഗത്തിന്റെ നേതൃത്വത്തില്‍ വന്ന ഒരു സംഘത്തിന് കാര്യങ്ങളുടെ നിജസ്ഥിതി പോലും മനസ്സിലാക്കാന്‍ കഴിയാത്ത വിധത്തില്‍ തിരിച്ചയക്കുന്നത് ശരിയല്ല വഞ്ചനപരമായ നിലപാട് പോലീസ് സ്വീകരിച്ചു നിങ്ങളുടെ ഈ നിലപാടിനെ ഞാന്‍ പ്രതിഷേധം അറിയിക്കുകയാണ് എന്നു പറഞ്ഞു കൊണ്ട് ഇ ടി യുടെ നേതൃത്വത്തിലുള്ള സംഘം റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

രാത്രി 12 മണി വരെ അവര്‍ അവിടെ ഇരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ടെലിഫോണിലൂടെയും മറ്റും പോലീസുമായി സഹകരിക്കാന്‍ എം.പിയോട് അഭ്യര്‍ഥിച്ചു.പോലീസിന്റെ തീരുമാനത്തോട് സഹകരിച്ചില്ലെങ്കില്‍ വളരെ സങ്കീര്‍ണമായ ഒരു അവസ്ഥ അവിടെ ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്നും നാളെ വെള്ളിയാഴ്ചയാണെന്നും അതുകൊണ്ട് ഞങ്ങളോട് ദയവായി സഹകരിക്കണമെന്നും പോലീസ് ആവര്‍ത്തിച്ചു അഭ്യര്‍ത്ഥിച്ചു. ശേഷം പോലീസ് അകമ്പടിയോടെ എംപിയെ ഡല്‍ഹിയില്‍ എത്തിച്ചപ്പോഴേക്കും സമയം രാവിലെ ആറുമണി ആയിരുന്നു.

പോലീസ് നീതിപൂര്‍വം പ്രവര്‍ത്തിക്കുന്നില്ല എന്നുമാത്രമല്ല അവര്‍ ഇത്തരം കാര്യങ്ങളില്‍ എന്തോ ഒരു നിഗൂഢത ഒളിച്ച് വെക്കുന്നു, വസ്തുതകള്‍ മറച്ചു വെക്കുന്നു.ഇതിന്റെ മറവില്‍ നിന്നുകൊണ്ട് വളരെ പ്രാകൃതമായ നിയമങ്ങള്‍ യോഗി ഗവണ്‍മെന്റ് അവിടെ പാസാക്കി വെച്ചിട്ടുണ്ട്
പ്രതിഷേധ മേഖലകളില്‍ പങ്കെടുക്കുന്നവരുടെ സ്വത്ത് കണ്ടുകെട്ടാന്‍ അടക്കം ഉള്ള നിയമങ്ങള്‍ കൊണ്ടുവരാനുള്ള നീക്കങ്ങളും സജീവമായി നടക്കുന്നുണ്ട് . രാജ്യ സുരക്ഷയുടെ പേരിലുള്ള എന്‍.എസ്.എ സംഗതികളും അവരില്‍ പ്രയോഗിക്കുമെന്ന് പറയുന്നുണ്ടെന്നും എംപി കൂട്ടിച്ചേര്‍ത്തു.

പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ എന്നെ തടസപ്പെടുത്തിയതിനു സ്പീക്കര്‍ക്ക് അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കും കൂടാതെ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കുമെന്നും എംപി പറഞ്ഞു.അതിനനുസരിച്ചുള്ള കേസുകള്‍ അവര്‍ തയ്യാറാക്കി വരുന്നതും കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞ കാര്യമാണ് . പോലീസിന്റെ നടപടി തീര്‍ച്ചയായിട്ടും തെറ്റാണെന്ന് മാത്രമല്ല ഓരോ ദിവസവും യുപിയിലെ സ്ഥിതിഗതികള്‍ വഷളായി കൊണ്ടിരിക്കുകയാണ് ഇതിന് യു പി ഗവണ്‍മെന്റ് ഒന്നിനുപിറകെ ഒന്നായി പ്രത്യേകിച്ചും ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ആളുകളെ ഓരോരോ കാരണങ്ങള്‍ പറഞ്ഞു ബുദ്ധിമുട്ടിലാക്കുന്ന നരകതുല്യമായ സ്ഥിതിയിലേക്ക് നീക്കുന്ന ഒരു സാഹചര്യം അവിടെയുണ്ട്.

യു. പി. ഗവണ്മെന്റിന്റെ ഇത്തരം നീക്കങ്ങള്‍ക്കെതിരെ മതേതര ജനാധിപത്യ വിശ്വാസികള്‍ യോജിച്ചു നീങ്ങണമെന്നും ഗൗരവമായി കാണേണ്ടതാണെന്നും എംപി പറഞ്ഞു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാരണാസി റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം; 200 ബൈക്കുകള്‍ കത്തിനശിച്ചു

National
  •  14 days ago
No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  14 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  14 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  14 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  14 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  14 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  14 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  14 days ago
No Image

ഗസ്സയിലെങ്ങും സയണിസ്റ്റ് മിസൈൽ വർഷം, 24 മണിക്കൂറിനിടെ നൂറിലധികം മരണം, രണ്ട് കുടുംബങ്ങളെ മൊത്തം കൂട്ടക്കൊല ചെയ്തു

National
  •  14 days ago
No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  15 days ago