HOME
DETAILS
MAL
മദ്‌റസാ അധ്യാപകരുടെ വേതനം: മറുപടിയുമായി സര്‍ക്കാര്‍
backup
June 09 2021 | 02:06 AM
കോഴിക്കോട്: മദ്‌റസാധ്യാപകര്‍ക്ക് സര്‍ക്കാര്‍ പൊതുഖജനാവില്‍ നിന്ന് ശമ്പളമോ ആനുകൂല്യങ്ങളോ നല്‍കുന്നില്ലെന്ന് സര്‍ക്കാര്‍ രേഖാമൂലം നിയമസഭയി ല്‍ അറിയിച്ചതോടെ സംഘ്പരിവാര്‍, തീവ്ര ക്രൈസ്തവ വിഭാഗങ്ങളുടെ വ്യാജ പ്രചാരണത്തിന്റെ മുനയൊടിഞ്ഞു.
മദ്‌റസാ അധ്യാപകര്‍ക്ക് ശമ്പളം നല്‍കാന്‍ സംസ്ഥാനത്തിന്റെ പൊതു ബജറ്റില്‍ നിന്നും കോടികള്‍ ചെലവഴിക്കുന്നുണ്ടെന്നായിരുന്നു ഇവര്‍ പ്രചരിപ്പിച്ചിരുന്നത്. ഹിന്ദിയിലും ഇംഗ്ലീഷിലുമായി സംസ്ഥാനത്തിന്റെ പുറത്തേക്കു പോലും ഈ നുണ പ്രചരിക്കപ്പെട്ടിരുന്നു. എന്നാല്‍ ബന്ധപ്പെട്ട വകുപ്പുകളോ സര്‍ക്കാരോ ഇതിന്റെ നിജസ്ഥിതി വ്യക്തമാക്കാന്‍ ശ്രമിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് മുസ്‌ലിം ലീഗ് എം.എല്‍.എമാരായ കെ.പി.എ മജീദ്, പി.കെ ബഷീര്‍, മഞ്ഞളാംകുഴി അലി, അഡ്വ. എന്‍. ശംസുദ്ദീന്‍ എന്നിവര്‍ നിയമസഭയില്‍ ചോദ്യം ഉന്നയിച്ചത്. ഇതിനുള്ള മറുപടിയിലാണ് മദ്‌റസ അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നത് അതാത് മാനേജ്‌മെന്റുകളാണെന്നും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഇതിന് പണം ചെലവഴിക്കുന്നില്ലെന്നും പൊതുഭരണ വകുപ്പ് വ്യക്തമാക്കിയത്.
പൊതുഖജനാവിലെ വലിയൊരു വിഹിതം മദ്‌റസ അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നതി ന് ചെലവഴിക്കുന്നുവെന്ന് വ്യാജപ്രചാരണം നടക്കുന്ന സാഹചര്യത്തില്‍ അതിന്റെ നിജസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനാണ് തങ്ങള്‍ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടിയതെന്ന് എം.എല്‍.എ മാരായ മഞ്ഞളാംകുഴി അലിയും അഡ്വ. എന്‍. ശംസുദ്ദീനും പറഞ്ഞു. എം.എല്‍.എമാര്‍ ഉന്നയിച്ച ചോദ്യത്തിന് സര്‍ക്കാര്‍ രേഖാമൂലം മറുപടി നല്‍കുകയായിരുന്നു. എന്നാല്‍ ന്യൂനപക്ഷവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി പറയാതെ സര്‍ക്കാര്‍ ഒഴിഞ്ഞുമാറുകയാണെന്ന് മഞ്ഞളാംകുഴി എം.എല്‍.എ ആരോപിച്ചു.
മദ്‌റസാ അധ്യാപക ക്ഷേമനിധിയുടെ കരട് രേഖയില്‍ നിയമസഭയില്‍ നടന്ന ചര്‍ച്ചയില്‍ നൂറിലധികം നിര്‍ദേശങ്ങള്‍ ഉയര്‍ന്നിരുന്നു. താരതമ്യേന തുച്ഛമായ വേതനത്തിന് തൊഴിലെടുക്കുന്ന മദ്‌റസാ അധ്യാപകരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിന് ഇവര്‍ക്ക് 6000 രൂപ പെന്‍ഷന്‍ അനുവദിക്കണമെന്ന നിര്‍ദേശങ്ങള്‍ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു. ഇത്തരം നിര്‍ശേങ്ങള്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നുവെന്നതിന് തെളിവായി തെറ്റിദ്ധരിപ്പിച്ചായിരുന്നു തീവ്ര ക്രൈസ്തവ വിഭാഗങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം അഴിച്ചു വിട്ടത്.
എന്നാല്‍ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ പോലും ഇത്തരം വ്യാജ പ്രചാരണങ്ങളില്‍ യഥാര്‍ഥ വസ്തുത പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാര്‍ തയാറായിരുന്നില്ല. ഇത്തരം ആരോപണങ്ങള്‍ ഉയരുമ്പോള്‍ യഥാര്‍ഥ വസ്തുത വെളിപ്പെടുത്താന്‍ വകുപ്പ് മന്ത്രിക്കും സെക്രട്ടറിക്കും ഉത്തരവാദിത്തമുണ്ടായിരുന്നു എന്നും തെരഞ്ഞെടുപ്പ് കാലത്ത് ആശയക്കുഴപ്പങ്ങള്‍ കൂടുതല്‍ ഉണ്ടാവട്ടെ എന്ന് കരുതിയിട്ടായിരിക്കണം അവര്‍ അതിനു മുതിരാതിരുന്നതെന്നും മുന്‍ ന്യൂനപക്ഷ വകുപ്പ് മന്ത്രികൂടിയായ മഞ്ഞളാംകുഴി അലി എം.എല്‍.എ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."