നിങ്ങളുടെ ഇപിഎഫ് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിച്ചിട്ടുണ്ടോ? അറിയാം ഈസിയായി
നിങ്ങളുടെ ഇപിഎഫ് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിച്ചിട്ടുണ്ടോ? അറിയാം ഈസിയായി
കേന്ദ്ര സര്‍ക്കാര്‍ മേല്‍നോട്ടം വഹിയ്ക്കുന്ന ഒരു സേവിംഗ്‌സ് സ്‌കീമാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ). രാജ്യത്ത് ജോലി ചെയ്യുന്ന ശമ്പളമുള്ള ജീവനക്കാര്‍ക്കായി അവര്‍ ജോലി ചെയ്യുന്ന കമ്പനികളോ ബിസിനസ്സ് ഓര്‍ഗനൈസേഷനുകളോ ഇപിഎഫ്ഒ അക്കൗണ്ടുകള്‍ തുറന്നു നല്‍കുന്നു. പ്രൊവിഡന്റ് ഫണ്ട് ലഭിക്കുന്നതിന് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാണ്.
ആധാര്‍ നമ്പറുമായി ബിന്ധിപ്പിച്ചില്ലെങ്കില്‍ പിഎഫുമായി ബന്ധപ്പെട്ട മറ്റ് ആനുകൂല്യങ്ങളും നഷ്ടമാകും.
നിങ്ങളുടെ ആധാറുമായി ഇപിഎഫ് അക്കൗണ്ട് ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് സ്വയം പരിശോധിക്കാം. ചെയ്യേണ്ടതിങ്ങനെ.
- ഇപിഎഫ്ഒയുടെ ഔദ്യോഗിക വെബ്‌സൈറ്റ് https://unifiedportal-mem.epfindia.gov.in/memberinterface/ സന്ദര്‍ശിക്കുക
- നിങ്ങളുടെ യുഎഎന്‍, പാസ്‌വേഡ് എന്നിവ നല്‍കി ലോഗിന്‍ ചെയ്യുക.
- മെമ്പര്‍ ഹോംപേജില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വിശദാംശങ്ങളില്‍ ആധാര്‍ വിവരങ്ങള്‍ നോക്കുക.
- നിങ്ങളുടെ ആധാര്‍ നമ്പറിനു നേരെ ‘Verified (DEMOGRAPHIC)’എന്ന് നല്‍കിയിട്ടുണ്ടെങ്കില്‍ നിങ്ങളുടെ ഇപിഎഫ് അക്കൗണ്ടുമായി ആധാര്‍ ലിങ്ക് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പിക്കാം.
എങ്ങനെയാണ് ആധാറും പിഎഫ് അക്കൗണ്ടും തമ്മില്‍ ബന്ധിപ്പിക്കുന്നതെന്ന് നോക്കാം.
1: നിങ്ങളുടെ 'MPIN' അല്ലെങ്കില്‍ OTP ഉപയോഗിച്ച് UMANG ആപ്പില്‍ ലോഗിന്‍ ചെയ്യുക.
2: ലോഗിന്‍ ചെയ്ത ശേഷം 'All Services Tab' ടാബിലേക്ക് നാവിഗേറ്റ് ചെയ്ത് 'EPFO' തിരഞ്ഞെടുക്കുക
3: ഇപിഎഫ്ഒ വിഭാഗത്തിന് താഴെയായി കാണുന്ന 'eKYC services', തിരഞ്ഞെടുക്കുക.
4: 'eKYC services' ന് താഴെയായി നല്‍കിയിട്ടുള്ള 'Aadhaar Seeding' ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
5: നിങ്ങളുടെ UAN നല്‍കി 'Get OTP' എന്നതില്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ഇപിഎഫ് അക്കൗണ്ടിനൊപ്പം രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ഒടിപി ലഭിക്കും.
6: നിങ്ങളുടെ ആധാര്‍ വിവരങ്ങള്‍ നല്‍കുക. നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലും ഇമെയില്‍ വിലാസത്തിലും നിങ്ങള്‍ക്ക് വീണ്ടും OTP ലഭിക്കും.
7: ഒടിപി വെരിഫിക്കേഷന്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ നിങ്ങളുടെ ആധാര്‍ നിങ്ങളുടെ യുഎഎന്‍ ലേക്ക് ലിങ്ക് ചെയ്യപ്പെടും.
aadhaar epf account linking
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."