ഭരണകൂട ഭീകരത ലജ്ജാകരം: ജനാധിപത്യ പ്രതിഷേധങ്ങളെ അടിച്ചൊതുക്കുന്നത് ഭീരുത്വമെന്നും എസ്.വൈ.എസ്
കോഴിക്കോട്: പ്രവാചക നിന്ദയ്ക്കെതിരേ നിയമപരമായി പ്രതിഷേധിക്കുന്നവരെ തല്ലിച്ചതക്കുകയും വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയും ചെയ്യുന്നത് ഭരണകൂട ഭീകരതയും ലജ്ജാകരവുമാണെന്ന് എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, വര്‍ക്കിംഗ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
അക്രമങ്ങളില്‍നിന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് സുരക്ഷ ഒരുക്കേണ്ട ഭരണകൂടം അതിനുപകരം നേരിട്ട് അക്രമങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നത് നീതീകരിക്കാനാവില്ല. ഇത്തരം സംഭവങ്ങള്‍ക്കെതിരെ ഭരണ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളോ സാംസ്‌കാരിക നായകന്മാരോ പ്രതികരിക്കാത്തത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.
ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അടിച്ചൊതുക്കുന്നതും ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നതും ഭീരുത്വമാണ്. രാജ്യത്ത് വ്യാപകമായ മുസ്ലിം വേട്ടയാണ് നടക്കുന്നത്. ഇതിനെതിരേ ശക്തമായ ശബ്ദമുയര്‍ത്താന്‍ ജനാധിപത്യ മതേതര പാര്‍ട്ടികള്‍ നിര്‍ബന്ധമായും രംഗത്തുവരേണ്ടതുണ്ടെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."