ബൈജൂസ് ഓഫിസുകളില്‍ ഇഡി പരിശോധന; രേഖകള്‍ പിടിച്ചെടുത്തു
ബൈജൂസ് ഓഫിസുകളില്‍ ഇഡി പരിശോധന; രേഖകള്‍ പിടിച്ചെടുത്തു
ബംഗളൂരു: ബൈജൂസിന്റെ ഓഫിസുകളിലും സിഇഒ ബൈജു രവീന്ദ്രന്റെ വസതിയിലും ഇഡി പരിശോധന. വിദേശ പണമിടപാട് ലംഘിച്ചെന്നാരോപിച്ചായിരുന്നു പരിശോധന. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ) പ്രകാരം ബൈജു രവീന്ദ്രനും കമ്പനിയായ 'തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡി'നും എതിരായ കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തിയതെന്ന് ഇഡി അധികൃതര്‍ വ്യക്തമാക്കി.
പരിശോധനയില്‍ നിരവധി രേഖകളും വിവരങ്ങളും പിടിച്ചെടുത്തതായി ഇഡി പറയുന്നു. എന്നാല്‍, ഫെമയ്ക്ക് കീഴിലുള്ള സ്വാഭാവിക അന്വേഷണം മാത്രമാണിതെന്നാണ് ബൈജൂസിന്റെ പ്രതികരണം. അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിച്ചുവെന്നും അവര്‍ക്ക് വേണ്ട വിവരങ്ങള്‍ നല്‍കിയെന്നും കമ്പനി വ്യക്തമാക്കി. ഞങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ അങ്ങേയറ്റം വിശ്വാസമുണ്ട്. ധാര്‍മ്മികതയുടെ ഉയര്‍ന്ന നിലവാരം ഉയര്‍ത്തിപ്പിടിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും കമ്പനി പ്രതികരിച്ചു.
സ്വകാര്യ വ്യക്തികളില്‍ നിന്ന് ലഭിച്ച 'വിവിധ പരാതികളുടെ' അടിസ്ഥാനത്തിലാണ് നടപടി എടുത്തത്. ബൈജുവിന് നിരവധി സമന്‍സുകള്‍ അയച്ചിട്ടും അദ്ദേഹം ഒരിക്കലും ഇഡിക്ക് മുമ്പാകെ ഹാജരായിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
ED searches Baijus offices and CEO Baiju Ravindran's residence. ബൈജൂസ് ഓഫിസുകളില്‍ ഇഡി പരിശോധന; രേഖകള്‍ പിടിച്ചെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."