HOME
DETAILS
MAL
അരികൊമ്പൻ കുമളിയിൽ; ഇനി പെരിയാർ വന്യജീവി സങ്കേതത്തിൽ, സ്വീകരിക്കാൻ പൂജ
backup
April 29 2023 | 17:04 PM
ഇടുക്കി: ചിന്നക്കനാലിൽ നിന്ന് മയക്കുവെടിവെച്ച് പിടികൂടിയ അരികൊമ്പൻ ആനയെ കുമളിയിൽ എത്തിച്ചു. പെരിയാർ വന്യജീവി സങ്കേതമായ ഇവിടെ നിന്നും 22 കിലോമീറ്റർ ദൂരെയാണ് ആനയെ തുറന്നുവിടുക. ആനയെ കൊണ്ടുവരുന്നതിനായി കുമളിയിൽ വൈദ്യുതി ബന്ധം വിശ്ചേദിച്ചു. നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.
കുമളി പഞ്ചായത്തിൽ ഞായറാഴ്ച രാവിലെ 7 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. തേക്കടി മംഗളാദേവി ക്ഷേത്രത്തിലേക്കുള്ള ഗേറ്റിലൂടെയാണ് കൊമ്പനെ കൊണ്ടുപോയത്. ഇവിടെ പൂജയും ഒരുക്കിയിരുന്നു. പൂജ ചെയ്താണ് ആനയെ വനംവകുപ്പ് വന്യജീവി സങ്കേതത്തിലേക്ക് സ്വീകരിച്ചത്.
അഞ്ച് മയക്കുവെടി വച്ചാണ് അരിക്കൊമ്പനെ കീഴടക്കിയത്. മണിക്കൂറുകൾ നീണ്ട പ്രതിരോധത്തിനൊടുവിലാണ് കൊമ്പൻ ഒതുങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."