ലീവ് സറണ്ടര്‍: സര്‍ക്കാര്‍ നടപടി കൊടുംക്രൂരത - എസ് ഇ യു
emder news123മലപ്പുറം: സംസ്ഥാന ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട ലീവ് സറണ്ടര്‍ ആനുകൂല്യം തുടര്‍ച്ചയായ മൂന്നാം വര്‍ഷവും അനുവദിക്കാതെ കവര്‍ന്നെടുത്ത് ഉത്തരവിറക്കിയ ഇടതു സര്‍ക്കാര്‍ നടപടി കൊടുംക്രൂരതയാണെന്നും, സര്‍ക്കാര്‍ വഞ്ചനക്കെതിരെ ജീവനക്കാര്‍ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും സ്‌റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ (എസ്.ഇ.യു) മലപ്പുറം ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു.
ലീവ് സറണ്ടര്‍, ക്ഷാമബത്ത കുടിശിക, മെഡിസെപ്, പങ്കാളിത്ത പെന്‍ഷന്‍, ഡി.സി.ആര്‍.ജി തുടങ്ങി ഡസന്‍ കണക്കിന് തൊഴിലാളി വിരുദ്ധ സമീപനങ്ങളുമായി മുന്നോട്ടു പോകുന്ന പിണറായി സര്‍ക്കാറിന് ഭരണശീതളിമ പറ്റി ഓശാന പാടുന്ന ഇടതു യൂണിയനുകളുടെ മാപ്പര്‍ഹിക്കാത്ത വിധേയത്വം ഇതിനകം എല്ലാവരും തിരിച്ചറിഞ്ഞു കഴിഞ്ഞെന്നും എസ്.ഇ.യു ജില്ലാ പ്രസിഡന്റ് കെ അബ്ദുല്‍ ബഷീറും, ജനറല്‍ സെക്രട്ടി സമീര്‍ വി പി യും ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."