വാക്സിനെടുത്താലും ഡെല്‍റ്റ വകഭേദം ബാധിക്കുമെന്ന് പഠനം
ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ രാജ്യത്തു കണ്ടെത്തിയ കൊവിഡിന്റെ ഡെല്‍റ്റ വകഭേദം വാക്സിന്റെ ഇരുഡോസുമെടുത്തവരെയും ബാധിക്കുമെന്ന് പഠനം. എയിംസും നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോളും നടത്തിയ വ്യത്യസ്ത പഠനങ്ങളിലാണ് ഈ കണ്ടെത്തല്‍. ഡെല്‍റ്റ വകഭേദം യു.കെയില്‍ കണ്ടെത്തിയ ആല്‍ഫ വകഭേദത്തേക്കാള്‍ 40-50 ശതമാനം കൂടുതല്‍ പ്രഹര ശേഷിയുള്ളതാണെന്നും പഠനം പറയുന്നു.
കൊവിഡ് ബാധയുടെ ഗുരുതര ലക്ഷണമുള്ള 63 രോഗികളിലാണ് എയിംസിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെനോമിക്സ് ആന്‍ഡ് ഇന്റെഗ്രേറ്റിവ് ബയോളജി വിഭാഗം പഠനം നടത്തിയത്.ഇതില്‍ 53 പേരും ഒരു ഡോസെങ്കിലും കൊവാസ്കിന് സ്വീകരിച്ചവരാണ്. ബാക്കിയുള്ളവര്‍ കൊവിഷീല്‍ഡ് സ്വീകരിച്ചിട്ടുണ്ട്. 36 പേര് ഈ രണ്ടിലൊരു വാക്സിന്റെ രണ്ടു ഡോസും സ്വീകരിച്ചവരാണ്. ഒരു ഡോസ് സ്വീകരിച്ചവരില്‍ ഡെല്‍റ്റ വകഭേദത്തിന്റെ ബാധാനിരക്ക് 76.9 ശതമാനവും രണ്ടു ഡോസ് സ്വീകരിച്ചവരില്‍ ഇത് 60 ശതമാനവുമായിരുന്നു.
വാക്സിന് സ്വീകരിച്ചവരില്‍ ആല്‍ഫ, ഡെല്‍റ്റ വകഭേദങ്ങളുടെ തീവ്രത കുറഞ്ഞതായും ഈ രണ്ടു പഠനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്.ഡെല്‍റ്റ വകഭേദം ബാധിച്ചവരില്‍ മരണനിരക്ക് കൂടുതലില്ലെന്നും പഠനത്തില്‍ പറയുന്നു. പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറളജി, ഐ.എസി.എം.ആര്, ഭാരത് ബയോടെക്ക് എന്നിവ ചേര്‍ന്ന് നടത്തിയ പഠന റിപ്പോര്‍ട്ടിന് വിരുദ്ധമാണ് പുതിയ പഠനത്തിലെ കണ്ടെത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."