'കേരള സ്റ്റോറി'ക്കു പിന്നില്‍ കേരളത്തിലെ മതസൗഹാര്‍ദ്ദവും പരസ്പര വിശ്വാസവും തകര്‍ത്ത് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള താല്‍പര്യം- പി.എം.എ.സലാം
'കേരള സ്റ്റോറി'ക്കു പിന്നില്‍ കേരളത്തിലെ മതസൗഹാര്‍ദ്ദവും പരസ്പര വിശ്വാസവും തകര്‍ത്ത് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള താല്‍പര്യം- പി.എം.എ.സലാം
കായംകുളം: കേരളത്തില്‍ നിലനില്‍ക്കുന്ന, മത സൗഹാര്‍ദ്ദവും, പരസ്പര വിശ്വാസവും. തകര്‍ത്ത് രാഷ്ട്രിയ ലാഭം കൊയ്യാനുള്ള ചിലരുടെ നിഷ്പക്ഷ താല്‍പര്യമാണ്, ' ദ ' കേരള സ്റ്റോറി എന്ന സിനിമക്ക് പിറകിലെന്ന്, മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ.സലാം. കായംകുളത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതിന് വേണ്ടി യാഥാര്‍ത്ഥ്യവുംമായി പുലബന്ധം പോലും മില്ലാത്ത പച്ച കള്ളങ്ങള്‍ ആവര്‍ത്തിക്കാനും ഈ കൂട്ടര്‍ മടിക്കുന്നില്ല. കേരള ഹൈക്കോടതിയും, ദേശീയസംസ്ഥാന അന്വേഷണ ഏജന്‍സികളും നിഷേധിച്ച ലൗജിഹാദ്, വീണ്ടും കുത്തി പൊക്കി പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലൂടെ വിഭജിച്ചു ന്യൂനപക്ഷങ്ങള്‍ക്ക് ഇടയില്‍ സ്പര്‍ധ ഉണ്ടാക്കി സംഘ പരിപാറിന് അക്കൗണ്ട് തുറക്കാനുള്ള തീവ്ര ശ്രമത്തിന്റെ ഭാഗമാണ് ഈ കുല്‍സിതവൃത്തിയെന്നും അദ്ദേഹം പറഞ്ഞു.
എതിര്‍പ്പു പ്രസ്താവനകളില്‍ ഒതുക്കാതെ, കേരളത്തില്‍ ഇതിന്റെ പ്രദര്‍ശനാനുമതി നല്‍കാതിരിക്കാന്‍ കേരള സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭീമമായ നികുതി വര്‍ദ്ധനവിലൂടെ, കേരളത്തിലെ പാവപ്പെട്ടവരുടെ തലക്ക് മുകളില്‍ അമിതഭാരം കയറ്റി വെക്കുകയാണ് ഈ സര്‍ക്കാര്‍ ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണ വര്‍ഗ്ഗത്തിന്റെ ധൂര്‍ത്തും, ധാരാളിത്വവും കാരണം, കാലി ആയി പോയ ഖജനാവ് നിറക്കാന്‍ പാവങ്ങളെ കൊള്ള അടിക്കുകയാണ്, എന്നാല്‍ ഖജനാവ് കൊള്ള അടിക്കാന്‍ അഴിമതി നിത്യ വ്യത്തിയായി ഈ സര്‍ക്കാര്‍ കൊണ്ട് നടക്കുന്നുയെന്നും, 'പി.എം.എ.കുറ്റപ്പെടുത്തി. സപ്‌ളിംഗറും, ലൈഫ് മെഷ്യനും, കെ ഫോണും, കെ,ട്രൈനും കഴിഞ്ഞു, ഇപ്പോള്‍ കെ ഐഫേ ക്യാമറയില്‍ എത്തി നില്‍ക്കുകയാണ്അഴിമതിയുടെ തുടര്‍കഥ, പാവപ്പെട്ട ജനങ്ങളുടെ രക്തം ഊറ്റി കുടിച്ചു കൊഴ്ത്തുതടിക്കാന്‍ ആഗ്രഹിക്കുന്ന സി പി എം അട്ടകളോട്, ജനം കണക്ക് ചോദിക്കുമെന്നത് ഉറപ്പാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'കേരള സ്റ്റോറി'
'പാചക വാതക പൊട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ദ്ധനവിലൂടെ, കുടുംബ ബഡ്ജറ്റ് തകര്‍ന്ന പോയ സാധാരണ ക്കാരോട് പെട്രോളിയം ഉല്‍പ്പനങ്ങള്‍ക്ക് ചെസ്സ് ചുമത്തുക എന്ന കൊടും ക്രൂരതയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്, കേന്ദ്രകേരള, സര്‍ക്കാരുകളുടെ ജനദ്രോഹ നടപടിക്ക് എതിരെ അതിശക്തമായ പ്രക്ഷേപത്തിന് മുസ്‌ലിം ലീഗും, യു ഡി എഫും സജ്ജമാക്കുകയാണെന്നും, ജനരോക്ഷത്തിന്റെ തീചൂളയില്‍ പിടിച്ചു നില്‍ക്കാന്‍ ആവാതെ സി പി.എം വെന്തു ഉയരുക തന്നെ ചെയ്യുമെന്ന് അദ്ദേഹം ഓര്‍മ്മിച്ചു.കായംകുളം റെസ്റ്റ് ഹൗസില്‍ എത്തിയ മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.എം എ സലാമിനോടപ്പം മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. എച്ച്, ബഷീര്‍ക്കുട്ടി, മുസ്ലിം ലീഗ് കായംകുളം നിയോജക മണ്ഡലം പ്രസിഡന്റ് എ. ഇര്‍ഷാദ്, നഗരസഭാ കൗണ്‍സിലര്‍, നവാസ് മുണ്ടകത്തില്‍, ജില്ലാ കൗണ്‍സില്‍ അംഗം വാഹിദ് കൂട്ടേത്ത് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."