HOME
DETAILS
MAL
രാഷ്ട്രപതി തെരഞ്ഞെടുപ്പ്: മമത വിളിച്ച യോഗത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കും
backup
June 14 2022 | 09:06 AM
ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിളിച്ച യോഗത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കും. മുതിര്‍ന്ന നേതാക്കളായ ജയറാം രമേശ്, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, രണ്‍ദീപ് സുര്‍ജേവാല തുടങ്ങിയവരാണ് പങ്കെടുക്കുക.നാളെ മൂന്നു മണിക്ക് ഡല്‍ഹിയിലാണ് യോഗം വിളിച്ചു ചേര്‍ത്തത്.
രാഷ്ട്രപതി സ്ഥാനത്തേക്ക് എന്‍.സി.പി നേതാവ് ശരദ് പവാറിനെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥിയായി മല്‍സരിക്കാനില്ലെന്ന് ശരദ് പവാര്‍ അറിയിച്ചിട്ടുണ്ട്. മുംബൈയില്‍ നടന്ന എന്‍സിപി യോഗത്തില്‍ പവാര്‍ ഇക്കാര്യം അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."