കള്ളം പറയാനും വിടുവായത്തം പറയാനും മാത്രമാണ് ഇ.പി വായതുറക്കുന്നത്; അക്രമം തടയാന്‍ തയ്യാറായില്ലെങ്കില്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കും: കെ. സുധാകരന്
തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടി ഓഫിസുകള്‍ക്ക് നേരെയുള്ള ആക്രമം സി.പി.എം അവസാനിപ്പിക്കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്. ആക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
വിമാനത്തില്‍ പ്രതിഷേധിച്ചവരെ മര്‍ദ്ദിച്ചത് ഇ.പി ജയരാജനാണ്. കള്ളം പറയാനും വിടുവായത്തം പറയാനും മാത്രമാണ് ഇ.പി വായതുറക്കുന്നത്. യൂത്ത് കോണ്‍ഗ്രസുകാര്‍ വിമാനത്തില്‍ പ്രതിഷേധിച്ചത് കോണ്‍ഗ്രസ് നേതൃത്വം അറിഞ്ഞല്ല. പുതിയ സമരരീതി ചെയ്തതാകാം. വിമാനത്തിലെ പ്രതിഷേധത്തെ ന്യായീകരിക്കുന്നില്ല, എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിപ്പറയില്ലെന്നും സുധാകരന് പറഞ്ഞു.
ആക്രമം അവസാനിപ്പിക്കാന്‍ തയ്യാറായില്ലെങ്കില്‍ സിപിഎം ഒടുവില്‍ തലകുനിക്കേണ്ടിവരും.
എത്ര ഓഫീസ് അടിച്ചു പൊളിച്ചു. ഞങ്ങള്‍ക്കെന്താ പൊളിക്കാന്‍ കഴിയില്ല. ഞങ്ങള്‍ അതിനെ പ്രോത്സാഹിപ്പിക്കില്ല. അക്രമം തടയാന്‍ തയ്യാറായില്ലെങ്കില്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്നും സുധാകരന് വ്യക്തമാക്കി.
യുവാക്കളെ തള്ളിയിടാന്‍ ഇപി ആരാണെന്നും ചോദിച്ച കെ സുധാകരന്, ഇപിക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."