HOME
DETAILS
MAL
എ.ഐ ക്യാമറ ടെന്‍ഡര്‍ നല്‍കിയത് മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവിന്റെ ബിനാമിക്ക്: ശോഭാ സുരേന്ദ്രന്‍
backup
May 02 2023 | 10:05 AM
എ.ഐ ക്യാമറ ടെന്‍ഡര്‍ നല്‍കിയത് മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവിന്റെ ബെനാമിക്ക്: ശോഭാ സുരേന്ദ്രന്‍
തൃശൂര്‍: എ.ഐ ക്യാമറ ഇടപാടില്‍ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവ് പ്രകാശ് ബാബുവിന്റെ ബിനാമിക്കാണ് ടെന്‍ഡര്‍ നല്‍കിയതെന്ന് ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു. പ്രകാശ് ബാബുവിന്റെ ബിനാമിയുടെ കമ്പനിയാണെന്ന് മനസിലാക്കിയിട്ടും ആ പേര് പ്രതിപക്ഷം പറയാതിരിക്കുന്നത് മുഖ്യമന്ത്രിയെ സഹായിക്കാനാണെന്നും അവര്‍ ആരോപിച്ചു.
എന്ത് മാനദണ്ഡത്തിലാണ് ഈ ടെന്‍ഡര്‍ നല്‍കിയതെന്ന് മുഖ്യമന്ത്രി പറയണം. കേന്ദ്ര ഏജന്‍സികള്‍ വിഷയത്തില്‍ അന്വേഷണം നടത്തണമെന്നും ശോഭ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."