HOME
DETAILS

അശോക് ഗെഹ്‌ലോട്ടിന്റെ സഹോദരന്റെ വീട്ടില്‍ സി.ബി.ഐ റെയ്ഡ്; പകപോക്കല്‍ രാഷ്ട്രീയമെന്ന് കോണ്‍ഗ്രസ്

ADVERTISEMENT
  
backup
June 17 2022 | 06:06 AM

national-cbi-raids-jodhpur-residence-of-rajasthan-cm-ashok-gehlots-brother-agrasen-gehlot

ഡല്‍ഹി: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ സഹോദരന്‍ അഗ്രസെന്‍ ഗെഹ്‌ലോട്ടിന്റെ വീട്ടില്‍ സി.ബി.ഐ റെയ്ഡ്. അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് പരിശോധന. അഗ്രസെന്‍ ഗെഹ്‌ലോട്ടിന്റെ ഓഫിസിലും സി.ബി.ഐ സംഘം പരിശോധന നടത്തി.

വളം കയറ്റുമതി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അഗ്രസെന്‍ ഗെഹ്‌ലോട്ടിനെതിരെ അന്വേഷണം നടത്തുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. 2007ലും 2009ലും വന്‍തോതില്‍ വളം അനധികൃതമായി കയറ്റുമതി ചെയ്‌തെന്നാണ് ഇ.ഡിയുടെ ആരോപണം.

ഇത് പകപോക്കല്‍ രാഷ്ട്രീയമാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വിമര്‍ശിച്ചു 'ഇത് എല്ലാ അതിരുകളും ലംഘിക്കുന്ന പകപോക്കല്‍ രാഷ്ട്രീയമാണ്. കഴിഞ്ഞ മൂന്ന് ദിവസമായി ഡല്‍ഹിയില്‍ നടന്ന പ്രതിഷേധങ്ങളില്‍ അശോക് ഗെഹ്‌ലോട്ടാണ് മുന്‍നിരയില്‍ ഉണ്ടായിരുന്നത്. ഇതാണ് മോദി സര്‍ക്കാരിന്റെ പ്രതികരണം. ഞങ്ങള്‍ നിശബ്ദരാകില്ല' രാഹുല്‍ ഗാന്ധിയെ ഇ.ഡി ചോദ്യംചെയ്യുന്നതിനെതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധം ചൂണ്ടിക്കാട്ടി ജയറാം രമേശ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

യുഎഇ: ഷാർജയിൽ 2 പുതിയ റോഡുകളും 4 കാൽനട പാലങ്ങളും തുറന്നു

uae
  •  12 days ago
No Image

അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാണോയെന്ന ചോദ്യം മുതല്‍ കൂട്ട ബലാത്സംഗശ്രമം വരെ; മലയാള സിനിമയില്‍ നിന്നു നേരിട്ട ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി ചാര്‍മിള

Kerala
  •  12 days ago
No Image

സഊദിയിൽ മഴ തുടരാൻ സാധ്യത

Saudi-arabia
  •  12 days ago
No Image

ലൈംഗികാതിക്രമം; മണിയന്‍പിള്ള രാജു മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala
  •  12 days ago
No Image

ലൈംഗികാരോപണം; മുകേഷിന്റെ കൊച്ചിയിലെ ഫ്‌ലാറ്റില്‍ തെളിവെടുപ്പ്

Kerala
  •  12 days ago
No Image

ഹെൽത്ത് ഇൻസ്പെക്ടറുടെ മാല മോഷ്ടിച്ചുവെന്ന ആരോപണം; സിപിഎം വലിയ മരം ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  12 days ago
No Image

യുഎഇയിൽ പ്രകൃതി ദുരന്തങ്ങളുടെ മുന്നറിയിപ്പിനായി ഡിജിറ്റൽ സംവിധാനം

uae
  •  12 days ago
No Image

നോര്‍ത്ത് ഈസ്റ്റ് വീര്യത്തിനുമുന്നില്‍ ബഗാന്‍ തീര്‍ന്നു, ബഗാനെ വീഴ്ത്തിയത് പെനാല്‍റ്റി ഷൂട്ടൗട്ടില്‍

Football
  •  12 days ago
No Image

ഹേമ കമ്മിറ്റി മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃക; സിനിമാരംഗത്തെ ശുദ്ധീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം, മുഖ്യമന്ത്രി

Kerala
  •  12 days ago
No Image

കുവൈത്ത്; ഉ​ച്ച സ​മ​യ​ത്തെ തൊ​ഴി​ൽ നി​യ​ന്ത്ര​ണം അ​വ​സാ​നി​പ്പിക്കു​ന്നു

Kuwait
  •  12 days ago