'തടവറകള്‍ക്ക് നിശ്ശബ്ദമാക്കാനാവാത്ത ധീരശബ്ദങ്ങളുണ്ട്, പൊരുതാനിറങ്ങിയവളേ നിനക്ക് അഭിവാദ്യം': ഐഷയ്ക്ക് ഐക്യദാര്‍ഢ്യവുമായി കെ കെ രമ
കോഴിക്കോട്: ലക്ഷദ്വീപ് ജനതയുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രതികരിച്ച ഐഷ സുല്‍ത്താനയ്ക്ക് പിന്തുണയുമായി വടകര എം.എല്‍.എ കെ കെ രമ. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ വിമര്‍ശിച്ചതിന്റെ പേരില്‍ ചലച്ചിത്രപ്രവര്‍ത്തക ഐഷ സുല്‍ത്താനക്കെതിരെ കവരത്തി പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. ഇതിനെതിരെയാണ് കെ.കെ രമ രംഗത്തെത്തിയത്.
തടവറകള്‍ക്ക് നിശ്ശബ്ദമാക്കാനാവാത്ത ധീരശബ്ദങ്ങളുണ്ടെന്ന്, അധികാര ധിക്കാരങ്ങള്‍ക്ക് മുന്നില്‍ മുട്ടിലിഴയാത്ത രാഷ്ട്രീയ നിശ്ചയങ്ങളുണ്ടെന്ന് ചരിത്രബോധമില്ലാത്ത അധികാരികള്‍ നിന്നിലൂടെ അറിയുക തന്നെ ചെയ്യും. ഫാസിസ്റ്റ് അധികാര പ്രമത്തതയുടെ കടലില്‍ നന്മകളുടെ ദ്വീപുകളെ മുക്കിക്കൊല്ലാന്‍ നാം അനുവദിക്കില്ലെന്ന് ഓരോ ദേശാഭിമാനിയും ഉറക്കെ പറയേണ്ട സമയമാണിതെന്ന് രമ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരുപം
ഐഷാ സുൽത്താനാ സമരൈക്യദാർഢ്യം. തുറുങ്കുകൾക്കും തുടലുകൾക്കും തുപ്പാക്കികൾക്കും തൂക്കുകയറുകൾക്കും ...
Posted by K.K Rema on Friday, June 11, 2021
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."