ഇംഗ്ലീഷിലെ മൂന്നാമത്തെ നീളമുള്ള വാക്ക് കാണാതെ പറഞ്ഞ് മുഹമ്മദ് റഷാദ്; തരൂരിനെ കാണണമെന്ന് ആഗ്രഹം, റഷാദുമായി മലയാളത്തില്‍ സംസാരിക്കുന്നതായിരിക്കും സുരക്ഷിതമെന്ന് ശശി തരൂര്‍
കോഴിക്കോട്: ഇംഗ്ലീഷിലെ ഏറ്റവും നീളം കൂടിയ മൂന്നാമത്തെ വാക്ക് കാണാത്തെ ഉച്ചരിച്ച് ശശി തരൂരിനെ ഞെട്ടിച്ച് മുഹമ്മദ് റഷാദ് എന്ന പ്ലസ് വണ്‍ വിദ്യാര്‍ഥി. 183 അക്ഷരങ്ങളുള്ള വാക്കാണ് ഒറ്റ ശ്വാസത്തില്‍ റഷാദ് പറഞ്ഞുതീര്‍ക്കുന്നത്. ഇതാണ് വാക്ക്:
Lopadotemachoselachogaleokranioleipsanodrimhypotrimmatosilphiokarabomelitokatakechymenokichlepikossyphophattoperisteralektryonoptekephalliokigklopeleiolagoiosiraiobaphetraganopterygon
ശശി തരൂര്‍ എം.പിയെ കാണുകയെന്ന വലിയ ആഗ്രഹം 24 ന്യൂസ് ചാനലിനു മുന്നില്‍ റഷാദ് അവതരിപ്പിച്ചു. ഇതിനു പ്രതികരണമായി ശശി തരൂര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ:
പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുഹമ്മദ് റഷാദ് ഇംഗ്ലീഷിലെ മൂന്നാമത്തെ നീളമുള്ള വാക്ക് കാണാതെ പറയുന്നു; പ്രസ്തുത വാക്ക് നിങ്ങളുടെ ഡിക്ഷണറിയില്‍ കാണാന്‍ സാധ്യതയില്ലാത്ത ഒരു ടെക്‌നിക്കല്‍ പദമാണ്. റഷാദ് എന്നെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്. പക്ഷെ, ഇത് കാണുമ്പോള്‍ റഷാദുമായി മലയാളം സംസാരിക്കുന്നതാണ് എനിക്ക് കൂടുതല്‍ സുരക്ഷിതം എന്നെനിക്ക് തോന്നുന്നു.
മലപ്പുറം കൊണ്ടോട്ടി തറയിട്ടാല്‍ സ്വദേശിയായ മുഹമ്മദ് റഷാദ് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിക്ക് കീഴിലുള്ള ചേലേമ്പ്ര മന്‍ഹജുറഷാദ് ഇസ്‌ലാമിക് കോളജ് വിദ്യാര്‍ഥിയാണ്. ഇതിനകം ഇംഗ്ലീഷില്‍ രണ്ട് കവിതാപുസ്തകങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട് ഈ കൊച്ചുമിടുക്കന്‍. ENLIGHT എന്ന പേരില്‍ യൂ ട്യൂബിലൂടെയും ഇംഗ്ലീഷുമായി ബന്ധപ്പെട്ട വീഡിയോകള്‍ റഷാദ് ചെയ്യാറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."