HOME
DETAILS

മണിപ്പൂരിലെ വർഗീയ വരമ്പുകൾ

  
backup
May 06 2023 | 23:05 PM

communal-lines-in-manipur

പ്രൊഫ. ഖാം ഖാൻ ശുവാൻ ഹോസിങ്

മണിപ്പൂരിലെ വർഗീയ വരമ്പുകൾ

മെയ് മൂന്നുമുതൽ മണിപ്പൂരിൽ പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന വർഗീയകലാപങ്ങൾ സമൂഹമനസിൽ അസ്വസ്ഥത സൃഷ്ടിക്കുന്നതോടൊപ്പം സംസ്ഥാനത്തിലെ ക്രമസമാധാന തകർച്ചയിലേക്കും കൂടിയാണ് വിരൽചൂണ്ടുന്നത്. മെയ്‌തെയ് വിഭാഗക്കാർ ലെയ്‌സാങ്ങിലെ ആംഗ്ലോ-കുക്കി യുദ്ധസ്മാരകവും കങ് വായ് ഗ്രാമത്തിലെ വായ്‌ഫെയ് ജനതയുടെ വീടുകളും തകർത്തതോടെയാണ് കലാപം അക്രമാസക്തമായത്. മെയ്‌തെയ് വിഭാഗക്കാരനായ ട്രക്ക് ഡ്രൈവറെ ഗോത്രവിഭാഗക്കാർ ആക്രമിച്ചതിനു പുറകെയാണ് ഈ നശീകരണ പ്രവർത്തനങ്ങൾ നടന്നത്. ലംകയിലെ പ്രതിഷേധക്കാർക്കുവേണ്ടി ഒരുക്കിയിരുന്ന കുടിവെള്ള കുപ്പികൾക്കു മേലേക്ക് ഈ ട്രക്ക് ഡൈവറുടെ ലോറി പാഞ്ഞുകയറുകയും അവ നശിപ്പിച്ചതുമാണ് ഇയാൾ അക്രമത്തിനിരയാവാൻ കാരണം. എന്നാൽ, ഇന്ത്യയുടെ മറ്റുഭാഗങ്ങളിൽ നടക്കുന്ന സംഘടിത കുറ്റകൃത്യങ്ങളുടെ മാതൃകതന്നെയാണ് മണിപ്പൂരിലും നടക്കുന്നതെന്ന് പറയാതെ വയ്യ. കുറ്റകൃത്യങ്ങളുടെ ഈ സംഘടിത മാതൃകയെ പ്രൊഫസർ. പോൾ ബ്രാസ് വിളിക്കുന്നത് സംഘടിത കലാപവ്യവസ്ഥ അഥവാ 'ഇൻസ്റ്റിറ്റ്യൂഷനലൈസ്ഡ് റയറ്റ് സിസ്റ്റം' എന്നാണ്. എന്നുവച്ചാൽ ഈ കലാപങ്ങളെല്ലാം മുന്നൊരുക്കത്തോടുകൂടി ആരംഭിക്കുന്നതും പിന്നീട് പല ന്യായവാദങ്ങളും നിരത്തി പരിപോഷിപ്പിക്കുന്നവയുമാണ്. ഇന്ത്യയിലെ ഹിന്ദു-മുസ് ലിം കലാപങ്ങൾ പ്രവചിക്കാനും പ്രതിരോധിക്കാനുമാവാത്ത പെട്ടെന്നുണ്ടാവുന്ന കലാപങ്ങൾ എന്നതിലപ്പുറം ഇവിടുത്തെ വ്യവസ്ഥാപിത സംവിധാനം പരിപോഷിപ്പിക്കുന്നതാണെന്നാണ് ബ്രാസിന്റെ നിരീക്ഷണം. മണിപ്പൂരിൽനിന്നു മുമ്പു വന്ന വാർത്തകളിൽ കലാപ സംബന്ധിയായ ഏന്തെങ്കിലും സൂചനകളുണ്ടെങ്കിൽ ബ്രാസിന്റെ ആശയത്തിനുള്ള വസ്തുതാ ഉദാഹരണമായി പാഠപുസ്തകത്തിൽ നൽകാം എന്നതിൽ സംശയിക്കേണ്ടതില്ല.


എന്നാൽ മണിപ്പൂരിൽ പടർന്നുകൊണ്ടിരിക്കുന്ന കലാപത്തെ സംബന്ധിച്ച് വ്യക്തമായ വീക്ഷണം ഇന്ത്യൻ ജനതയിൽ ഉണ്ടാവേണ്ടതുണ്ട്. ഇന്ന് നടക്കുന്ന കലാപത്തിന്റെ വിളനിലം ഗോത്രാവകാശങ്ങളിൽ വെള്ളം ചേർക്കുന്നതിൽ തുടങ്ങിയിട്ടുണ്ട്. അതൊരുക്കിയതാവട്ടെ സംസ്ഥാന സർക്കാരും മണിപ്പൂർ താഴ് വര ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പൗരസംഘടനക(സി.എസ്.ഓ)ളുമാണ്. ഭരണഘടനാ അനുച്ഛേദം 371 സി ദുർബലപ്പെടുത്തിക്കൊണ്ട് സംസ്ഥാനത്തിനകത്തെ ഗോത്രവിഭാഗങ്ങൾക്ക് ഉറപ്പുവരുത്തേണ്ട ചരിത്രപരമായ ഭൂസംരക്ഷണ അവകാശങ്ങൾ ഇല്ലാതാക്കാനാണ് കാലങ്ങളായി ഈ രണ്ടുവിഭാഗങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മണിപ്പൂർ ഭൂനികുതി ഭൂപരിഷ്‌കരണ നിയമം 1961, മണിപ്പൂരിലെ പർവതമേഖലകളിലേക്കും വ്യാപിപ്പിക്കാൻ നിരന്തര ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇത്തരം ഭേദഗതിക്കായി 2015ൽ സംസ്ഥാന സർക്കാർ ഒരു ബിൽ അവതരിപ്പിച്ചിരുന്നു. ഇത് മുമ്പെങ്ങുമില്ലാത്തവിധം ശക്തമായ ഗോത്രകലാപങ്ങൾക്ക് വഴിയൊരുക്കുകയും ഗോത്രവിഭാഗക്കാരായ ഒമ്പതു പ്രതിഷേധക്കാരുടെ മരണത്തിനു കാരണമാവുകയും ചെയ്തു. അതിൽ ഏഴു പേരും പൊലിസ് വെടിവയ്പ്പിലാണ് കൊല്ലപ്പെട്ടത്. ഇവ്വിഷയം മുൻനിർത്തിക്കൊണ്ട് കൂടുതൽ ശക്തവും സുരക്ഷിതവുമായ ഗോത്രനിയമങ്ങളും അവകാശങ്ങളും നടപ്പിൽ വരുത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് ഗോത്രസംഘടനകൾ 632 ദിവസം നീളുന്ന സമരം നടത്തിയെങ്കിലും പ്രസക്തമായ ഫലങ്ങളൊന്നുമുണ്ടായില്ല. എങ്കിലും കൊല്ലപ്പെട്ട പ്രതിഷേധക്കാരെ പ്രതീകാത്മക രക്തസാക്ഷികളാക്കിയുള്ള സമരപരിപാടികൾ മണിപ്പൂരിലെ ഗോത്ര ഐക്യത്തെ നിർമിക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
എന്നാൽ ക്ഷണികമായ ഈ ഐക്യത്തെ ചൂഷണം ചെയ്തുകൊണ്ട് ഗോത്രവിഭാഗങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന നയമാണ് മണിപ്പൂരിൽ കേന്ദ്രസർക്കാർ സ്വീകരിച്ചത്. കൂടാതെ, വികസനത്തിന്റെയും ഭൂനയത്തിന്റെയും പേരിൽ ഈ സർക്കാർ സ്വീകരിച്ച നിലപാടുകൾ മണിപ്പൂരിൽ ഇന്നും നിലനിൽക്കുന്ന പല ഗോത്രനിയമങ്ങളുടേയും അവകാശങ്ങളുടേയും പ്രത്യക്ഷ ലംഘനങ്ങളാണ്. കുക്കി- സോമി-മാർ ഗോത്രങ്ങൾ അധിവസിക്കുന്ന ദക്ഷിണ മണിപ്പൂരിലെ വലിയൊരളവ് ഭൂമി സംരക്ഷിത വനമേഖല, സുരക്ഷിത വനമേഖല, വന്യജീവി സംരക്ഷണ മേഖല, കൃഷിനിലം എന്നിങ്ങനെയാക്കി വിഭജിച്ചുള്ള സർക്കാർ പ്രഖ്യാപനവും ഗോത്രവർഗങ്ങളുടെ ഭൂ അവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റമാണ്. ഒരു നിയമനടപടികളും പാലിക്കാതെ ഗോത്രവർഗക്കാരെ അവർ താമസിക്കുന്ന ഭൂമിയിൽനിന്ന് കുടിയൊഴിപ്പിക്കാനുള്ള ശ്രമങ്ങളോടൊപ്പം അനധികൃത കടന്നുകയറ്റക്കാരായി ചിത്രീകരിച്ചുകൊണ്ടുള്ള ഭരണകൂട ശ്രമങ്ങൾക്കെതിരേ വമ്പിച്ച രോഷമാണ് ഉണ്ടായിരിക്കുന്നത്. കൂടാതെ, പർവതമേഖലയിലെ നിരവധി ഗ്രാമങ്ങൾ കഴിഞ്ഞ മാസങ്ങളിലായി കുടിയൊഴിപ്പിക്കുകയും ഇംഫാലിലെ മൂന്ന് ക്രിസ്ത്യൻ ചർച്ചുകൾ തകർക്കുകയും ചെയ്തിരുന്നു. കുടിയൊഴിപ്പിക്കൽ നടപടിക്കെതിരായ തൽസ്ഥിതി ഉത്തരവ് മണിപ്പൂർ ഹൈക്കോടതി റദ്ദാക്കിയതിനു പിന്നാലെയാണ് നടപ്പു നിയമനടപടികളൊന്നും പാലിക്കാതെ സൂര്യോദയത്തിനു മുമ്പുതന്നെ ക്രിസ്ത്യൻ പള്ളികൾ പൊളിച്ചുമാറ്റിയത്. ഇതിനെ നിയമമേതുമില്ലാത്ത ക്രമസമാധാന പാലനമായാണ് നിരീക്ഷിക്കപ്പെട്ടത്.


ഗോത്രവർഗ അവകാശ സംരക്ഷണത്തിനായി ഭരണഘടനാ അനുച്ഛേദം 371 സിയുടെ അടിസ്ഥാനത്തിൽ നിലവിൽവന്ന മണിപ്പൂരിലെ ഡിസ്ട്രിക്ട് കൗൺസിലുകളും ഹിൽ ഏരിയാ കമ്മിറ്റികളും റബർ സ്റ്റാമ്പുകളായി കടലാസു പുലികളായി മാറുകയാണ് ഇവിടെ. ഗോത്ര ജനവാസമേഖലകളെ സംരക്ഷിത വനമേഖലയും കൃഷിമേഖലയുമാക്കി തിരിച്ചുകൊണ്ടുള്ള സർക്കാർ പ്രഖ്യാപനത്തിനെതിരേ ഹിൽ ഏരിയാ കമ്മിറ്റി പ്രമേയം കൊണ്ടുവന്നിരുന്നു. കൂടാതെ, മെയ്‌തെയ് വിഭാഗത്തെ പട്ടികവർഗ വിഭാഗത്തിലുൾപ്പെടുത്താനുള്ള ആവശ്യത്തിൽ ഹിൽ ഏരിയാ കമ്മിറ്റിയുടെ നിലപാട് എന്തെന്ന് കേന്ദ്ര പട്ടിക, ഗോത്രവർഗ മന്ത്രാലയത്തെ അറിയിക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇവ്വിഷയത്തിൽ ഹിൽ ഏരിയാ കമ്മിറ്റിയുടെ താൽപര്യക്കുറവും അവ്യക്തമായ നിലപാടും മെയ്‌തെയ് പൗരസംഘടനകളിൽ (സി.എസ്ഓ)നിന്ന് പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. പർവത പ്രദേശങ്ങളിലെയും താഴ് വരകളിലെയും പൗരസംഘടനകൾ തങ്ങളുടെ സാമുദായിക അജൻഡകൾ മുമ്പത്തേക്കാളും റാഡിക്കലായി അവതരിപ്പിക്കുന്നതും രോഷാത്മകമായി പ്രകടിപ്പിക്കുന്നതും സംഘർഷ സാധ്യത വർധിപ്പിച്ചിട്ടുണ്ട്. കൂടാതെ, രണ്ടു തീവ്ര വിഭാഗങ്ങളുടേയും ആശയങ്ങൾ തത്സമയം പ്രചരിപ്പിക്കാനും വാദപ്രതിവാദം നടത്താനും ഭീഷണികൾ മുഴക്കാനും സമൂഹമാധ്യമങ്ങളിലൂടെ സാധിക്കുന്നതും മണിപ്പൂരിലെ സംഘർഷ കാലാവസ്ഥയിൽ നിർണായകമാണ്. വ്യക്തമായ വിവരങ്ങളില്ലാത്ത മാധ്യമ റിപ്പോർട്ടുകൾ, സംവേദാത്മക വിഷയങ്ങളിൽ നടന്നുവരുന്ന മാധ്യമ സംവാദങ്ങൾ, പൊലിസിന്റെ ഭാഗത്തുനിന്ന് ഗോത്രവിഭാഗത്തിൽ പെട്ട പ്രതിഷേധക്കാർക്കു നേരെയുള്ള ബലപ്രയോഗങ്ങൾ തുടങ്ങിയവ ഇരുവിഭാഗത്തിനും കലാപം അഴിച്ചുവിടാനുള്ള കാരണങ്ങൾ ഒരുക്കിയിരിക്കുകയാണ്. ഇത്തരം നടപടികൾ സമൂഹത്തിൽ വെറുപ്പിന്റെ വിത്ത് വിതയ്ക്കുമെന്ന് മാത്രമല്ല, കലാപാഹ്വാനം മുഴക്കുന്ന, അല്ലെങ്കിൽ കലാപാന്തരീക്ഷത്തെ പരിപോഷിപ്പിക്കുന്ന സാഹചര്യത്തെ കൂടെ ശക്തമാക്കുകയാണ് ചെയ്യുന്നത്. ഇരുവിഭാഗത്തിൽ നിന്നുമുള്ള ട്വീറ്റുകളും സമൂഹമാധ്യമ പോരാളികളുടെ എഴുത്തുകളും കലാപം അവസാനിപ്പിക്കാനാണോ അതോ ശക്തമാക്കാനാണോ എന്നതു പോലും വ്യക്തമാക്കാത്തവയാണ്.


ദുഃഖകരമെന്നു പറയട്ടെ, ഈ സംഘർഷം അവസാനിക്കുന്നതിനുള്ള സ്ഥിതിഗതികൾ ഒന്നുംതന്നെ തെളിയുന്നില്ല എന്നതാണ് വാസ്തവം. താഴ്‌വരയിൽ നിന്നെത്തുന്ന അസംഘടിത കൂട്ടങ്ങൾ ഗോത്ര ജനവാസമേഖലയിലെ വീടുകളും ചർച്ചുകളും തീവയ്ക്കുന്നതിനും നശിപ്പിക്കുന്നതിനുമെതിരേ സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നയമുള്ളതു പോലെയാണ് മണിപ്പൂരിലെ സ്ഥിതിഗതികൾ. ഗോത്ര വിഭാഗത്തിലുൾപ്പെട്ട മുൻ മന്ത്രിമാർ, പ്രബല വ്യക്തികളുൾപ്പെടെയുള്ളവരുടെ സ്വത്തുവകകൾ ആക്രമണത്തിനിരയായിട്ടുണ്ടെങ്കിൽ സാധാരണക്കാരായ ഗോത്ര ജനങ്ങൾക്ക് എന്ത് സുരക്ഷിതത്വമാണ് മണിപ്പൂരിലുള്ളത്? അസംഘടിതരായെത്തിയ അക്രമകാരികൾ മണിപ്പൂർ സർവകലാശാലയിലെ സ്ത്രീകളുടെ ഹോസ്റ്റലിലേക്കും അതിക്രമിച്ചു കയറിയിരുന്നു. ഗോത്രവർഗ മേഖലയിൽ ആക്രമണം അഴിച്ചുവിട്ട ഇൗ അക്രമകാരികൾ മെയ്‌തെയ് മേഖലകളിലും അക്രമണങ്ങൾ നടത്തുമ്പോൾ പ്രൊഫസർ ബ്രാസ് ഉപയോഗിച്ച 'റയറ്റ് കൺവേർഷൻ സ്‌പെഷലിസ്റ്റ്' അഥവാ കലാപം തിരിച്ചുവിടുന്നവർ എന്ന പ്രയോഗം അർഥവത്താവുന്നു. എന്നാൽ മണിപ്പൂരിൽ ഇന്ന് ദൃശ്യമാവുന്നത് വംശീയ ഉന്മൂലനത്തിന്റെ അടയാളങ്ങളാണ്. വിവിധ വർഗങ്ങൾ സഹവസിക്കുന്നിടത്ത് ഒരു പ്രത്യേക വിഭാഗത്തെ ലാക്കാക്കികൊണ്ട് ആക്രമണം നടത്തുകയും അതുവഴി വംശീയ ആധിപത്യം സ്ഥാപിക്കാനുമുള്ള ശ്രമങ്ങളാണ് മണിപ്പൂരിൽ നടക്കുന്നതെന്നത് വ്യക്തമാണ്.
മണിപ്പൂർ സംസ്ഥാന പൊലിസ് വർധിച്ച തോതിൽ വർഗീയവത്കരിക്കപ്പെട്ട സാഹചര്യത്തിൽ ക്രമസമാധാനപാലനം അവരിൽ നിക്ഷിപ്തമാക്കുന്നതിൽ ഒരു അർഥവുമില്ല. രാഷ്ട്രപതിഭരണവും ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള സൈനിക വിന്യാസവും തന്നെയാണ് അക്രമികളെ നിയന്ത്രിക്കുന്നതിനുള്ള ഏകമാർഗം. കൂടാതെ, പർവതമേഖലയിൽ താമസിക്കുന്ന ഗോത്രവിഭാഗങ്ങളും താഴ് വരയിലെ നിവാസികളും അവരുടെ തീവ്രമായ നിക്ഷിപ്ത താൽപര്യങ്ങളിലും അയവുവരുത്തേണ്ടതുണ്ട്.

(ഹൈദരാബാദ് കേന്ദ്രസർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം തലവനായ ലേഖകൻ ദ ഇന്ത്യൻ എക്‌സ്പ്രസിൽ എഴുതിയത്)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വര്‍ണവിലയില്‍ ഈ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഇന്ത്യയെ മറികടന്നോ? വാസ്തവം ഇതാണ്

latest
  •  24 days ago
No Image

ഹൈക്കോടതിയുടേത് അന്തിമ വിധിയല്ല; രാജിയില്ല, തന്റെ ഭാഗം കേട്ടില്ലെന്ന് സജി ചെറിയാന്‍

Kerala
  •  24 days ago
No Image

ജയില്‍ ചപ്പാത്തിക്കും വില കൂടുന്നു; വില വര്‍ധന 13 വര്‍ഷത്തിനു ശേഷം

Kerala
  •  24 days ago
No Image

കോഴിക്കോട്-മാവൂര്‍ റൂട്ടില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

Kerala
  •  24 days ago
No Image

സജി ചെറിയാന് തിരിച്ചടി; ഭരണഘടന വിരുദ്ധ പരാമര്‍ശത്തില്‍ തുടരന്വേഷണത്തിന് ഉത്തരവ്

Kerala
  •  24 days ago
No Image

Career in Canada: കാനഡ നോക്കുന്നുണ്ടോ? 2025ല്‍ ഏറ്റവും ഡിമാന്റുള്ള ജോലികള്‍ ഇവയാണ്

Abroad-career
  •  24 days ago
No Image

മുന്നണികളുടെ നെഞ്ചിടിപ്പേറ്റി പോളിങ് ശതമാനം; 70 കടന്ന ആശ്വാസത്തിൽ യു.ഡി.എഫ്  

Kerala
  •  24 days ago
No Image

വനിത സിവില്‍ പൊലിസ് ഓഫിസറെ എസ്‌ഐ പീഡിപ്പിച്ചു; വീട്ടിലെത്തിയും ഉപദ്രവിച്ച ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തു

Kerala
  •  24 days ago
No Image

അറ്റകുറ്റപ്പണികള്‍ക്കായി ഹാര്‍ബര്‍ പാലം ഇന്ന് അടയ്ക്കും

Kerala
  •  24 days ago
No Image

മുനമ്പം വഖ്ഫ് ഭൂമി: ഫാറൂഖ് കോളജ് അധികൃതരുടെ മൗനം സംശയാസ്പദമെന്ന് അബ്ദുല്‍ ഹക്കീം അസ്ഹരി

Kerala
  •  25 days ago