HOME
DETAILS
MAL
മിന്നലേറ്റ് 21 പേര് മരിച്ചു; ബിഹാറില്‍ 17 മരണം, ഒഡീഷയില്‍ നാല് മരണം
backup
June 19 2022 | 18:06 PM
പാട്ന: ഉത്തരേന്ത്യയില്‍ മഴക്കെടുതി തുടരുന്നു.ബിഹാറിലും ഒഡീഷയിലുമായി മിന്നലേറ്റ് 21 പേര് മരിച്ചു. ബിഹാറില്‍ മാത്രം 17 പേരാണ് മരിച്ചത്. എട്ട് ജില്ലകളിലായാണ് 17 പേര് മരിച്ചത്. മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ നാലുലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു. ഒഡീഷയില്‍ നാലുപേരാണ് മരിച്ചത്. രണ്ടുപേര്‍ക്ക് പരിക്കേറ്റു. അസമിലും മേഘാലയയിലും കനത്ത മഴയില്‍ കൂടുതല്‍ ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."