HOME
DETAILS

അകറ്റേണ്ടത് വിഭജനരാഷ്ട്രീയത്തെ

  
backup
May 08 2023 | 19:05 PM

divisional-politics-should-be-removed
 അഡ്വ. ജോഷി ജേക്കബ്

Divisional politics should be removed


ഹിന്ദുമതം അല്ലെങ്കിൽ ഹിന്ദുയിസം എന്നത് സംസ്‌കാരത്തിലും ധാരകളുടെ വൈവിധ്യത്തിലും ഊന്നിയ മതമാണ്. എന്നാൽ ഹിന്ദുത്വമെന്നത് ഹിന്ദുമതത്തിലെ ജാതിയാധിപത്യത്തെ പുനഃസ്ഥാപിക്കാൻ വേണ്ടി, ജർമനിയിലെ ഹിറ്റ്‌ലർ വാഴ്ചയോട് സമാന ഏകാധിപത്യം ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ്. അതിന്റെ പ്രത്യയശാസ്ത്ര സംഭാവനകൾ നൽകിയത് ആർ.എസ്.എസ് മേധാവിയായിരുന്ന എം.എസ് ഗോൾവാൽക്കറും വിനായ്ക ദാമോദർ സവർക്കറുമാണ്. ഹിന്ദുക്കളും മുസ്‌ലിംകളും രണ്ടു ദേശീയതകളാണെന്നും രാജ്യത്തിന്റെ ശത്രുക്കളായതിനാൽ ന്യൂനപക്ഷങ്ങളെ ഈ ദേശത്തുനിന്ന് ആട്ടിപ്പായിക്കണമെന്ന് വിശ്വസിക്കുകയും എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്തതാണ് ഇൗ രണ്ടു പേരും. ഇന്ത്യയെ ചൂഷണം ചെയ്ത ബ്രിട്ടിഷ് ഭരണാധികാരികളെ ഇരുവരും ഒരുപോലെ സഹായിച്ചവരാണ്. മഹാത്മഗാന്ധിയെ ആദ്യം ശത്രുവായി കാണുകയും പിന്നീട് ഗാന്ധിജിക്ക് ലോകമാകെ ലഭിക്കുന്ന ആദരം അവഗണിക്കാനാവാത്ത സാഹചര്യമുണ്ടായപ്പോൾ ഗോൾവാൽക്കർ അദ്ദേഹത്തെ കപടമായി പുകഴ്ത്തുകയുമുണ്ടായി. എന്നാൽ മഹാത്മാഗാന്ധി, ഗോൾവാൽക്കറുടെ ആശയവും തന്റെ ആശയവും രണ്ടും രണ്ടാണെന്ന് പറഞ്ഞ് അതിനെ നിഷ്‌കരുണം തള്ളിക്കളയുകയാണ് ചെയ്തത്.


ഇന്ത്യയുടെ ദേശീയ താൽപര്യങ്ങൾ ആർ.എസ്.എസ് പ്രതിനിധീകരിക്കുന്ന ഹിന്ദുത്വ താൽപര്യങ്ങൾക്ക് വിരുദ്ധമാണ്. എന്നാൽ ലോക നായ്ക് ജയപ്രകാശ് നാരായണൻ ചൂണ്ടിക്കാട്ടിയതുപോലെ, 'എല്ലാ വർഗീയതകളും ആപത്കാരികളാണ്. എന്നാൽ ഹിന്ദു വർഗീയത കൂടുതൽ അപകടകാരിയാണ്. അതിന് ദേശീയതയുടെ പ്രച്ഛന്നവേഷത്തിൽ വരുവാനും എല്ലാ എതിർപ്പുകളെയും അടിച്ചമർത്തുവാനും ശേഷിയുണ്ട് '. ഇന്ന് സംഭവിക്കുന്നത് സമാന സംഗതിയാണ്. ആർ.എസ്.എസും ബി.ജെ.പി ഉൾപ്പെടെയുള്ള മുന്നണി സംഘടനകളും ദേശീയതയുടെ പ്രച്ഛന്നവേഷമണിഞ്ഞ് അവരെ എതിർക്കുന്ന എല്ലാത്തിനെയും അടിച്ചമർത്തുന്ന സ്ഥിതിയാണ്.


ആർ.എസ്.എസ് പ്രകടമായി ബി.ജെ.പിയിലൂടെയും അത് പരാജയപ്പെട്ടാൽ പരോക്ഷമായി മറ്റു പാർട്ടികളിലൂടെയും വേണ്ടി വന്നാൽ പുറംവാതിലിലൂടെയും അധികാരം പിടിക്കാനാണ് ശ്രമിക്കുന്നത്. എല്ലാവിധ അവസരവാദങ്ങളെയും അവർ അതിന് പ്രോത്സാഹിപ്പിക്കും. ഗാന്ധി ഇന്ത്യൻ രാഷ്ട്രീയത്തിന് നൽകിയ സംഭാവനകളിൽ ഒന്ന് രാഷ്ട്രീയപ്രവർത്തകരുടെ മൂല്യബോധമായിരുന്നു. എന്നാൽ ആർ.എസ്.എസ് ഇവിടെ വളർത്തുന്നത് മൂല്യബോധമില്ലായ്മയാണ്. ഇന്നത്തെ രാഷ്ട്രീയവും അതിന് നിരക്കുന്നവിധം മൂല്യങ്ങളെ ചവിട്ടിമെതിക്കുന്നതാണ്. അതിനാൽ ആർ.എസ്.എസ് കാലുമാറ്റത്തിലൂടെയും കുതിരക്കച്ചവടത്തിലൂടെയും പ്രവേശനം അനായാസമാക്കുന്നു. രാഷ്ട്രീയ നേതാക്കളുടെയും ജനപ്രതിനിധികളുടെയും രാഷ്ട്രീയ കക്ഷികളുടെയും അക്കൗണ്ടബിലിറ്റി വളർത്തുകയാണ് അതിനുള്ള പരിഹാരം. ചോദിക്കാനും പറയാനും ജനങ്ങൾക്ക് ശക്തി നൽകണം. അതുപോലെ രാഷ്ട്രീയകക്ഷികൾ വിശാലതയിൽ ഒന്നിക്കുകയും തനതുപരിപാടികളിൽ ഊന്നുകയും ചെയ്യുകയാണ് വേണ്ടത്.


സഭാനേതൃത്വം ഒരു കാര്യം മനസിലാക്കുന്നത് നല്ലതാണ്. ഹിന്ദുത്വശക്തികൾക്ക് അനുകൂല രാഷ്ട്രീയ നിലപാടിന്റെ പേരിൽ ബിഷപ്പുമാർക്കെതിരേയുള്ള കല്ലേറുകൾ കൂടുന്നതോടൊപ്പം പൊതുസമൂഹത്തിൽ രാഷ്ട്രീയം മനസിലാക്കുന്നവരുടെ സഭയോടുള്ള വെറുപ്പും വർധിക്കും. അതുപോലെ സഭാവിശ്വാസികൾ ഹിന്ദുത്വ ആശയങ്ങളെയും പ്രസ്ഥാനങ്ങളെയും അനുകൂലിക്കുന്നത് ഏറ്റവും ഹീനപ്രവൃത്തിയാണെന്നും മനസിലാക്കേണ്ടതുണ്ട്. അത് ഏതു സമയത്തും ന്യൂനപക്ഷമെന്ന നിലയിൽ തങ്ങൾക്കെതിരേ വേട്ടയാടലായി തിരിച്ചടിക്കാൻ ഇടയുള്ളതാണ്. നരേന്ദ്രമോദിയുടെ ഭരണം ഏതെങ്കിലും തരത്തിൽ അതിന് വിപരീതമായി സഞ്ചരിക്കുന്നില്ല. ഒരു വശത്ത് ഭിന്നിപ്പും മുസ്‌ലിം വിരോധവും വിഭാഗീയതയും വളർത്തുന്നതിനാൽ ജനങ്ങളുടെ ഐക്യത്തെ തടയുന്നു. മറുവശത്ത് രാജാവിനേക്കാൾ വലിയ രാജഭക്തി എന്നതുപോലെ ഹിന്ദുത്വശക്തികളെ പിന്തുണക്കുന്ന സംസ്ഥാന സർക്കാരുകൾ തികച്ചും അവരുടെ നയങ്ങളോട് കൂറുപുലർത്തും.

അതിനാൽ രാജ്യത്തിൻ്റെ െഎക്യവും മതേതരത്വവും നിലനിർത്തനായി ജനാധിപത്യ മുന്നേറ്റങ്ങളെയാണ് നാം പിന്തുടരേണ്ടത്. വിഭജനത്തിൻ്റെയും വിദ്വേഷത്തിൻ്റെയും വഴികളൊരുക്കുന്നവരെ കൂട്ടുപിടിച്ചാൽ അവർ ഒരു നാൾ നമ്മെയും തേടിവരും. അതിന് മുസ്‌ലിമെന്നോ ദലിതനെന്നോ ക്രിസ്ത്യാനിയെന്നോ വ്യത്യാസമുണ്ടാവില്ല. അധികാരത്തിൻ്റെ ഇടനാഴികളിലേക്ക് പ്രവേശിക്കാൻ ഏതു വിഭാഗത്തെയും കേന്ദ്രം ഭരിക്കുന്നവർ ദുരുപയോഗപ്പെടുത്തിയേക്കാം. അവരുടെ പ്രകടനങ്ങൾ കണ്ട് പിന്തുണയ്ക്കുമ്പോൾ മണിപ്പൂരുകൾ ആവർത്തിച്ചേക്കാമെന്ന ബോധമുണ്ടാവണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  12 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  12 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  12 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  12 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  12 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  12 days ago
No Image

ഗസ്സയിലെങ്ങും സയണിസ്റ്റ് മിസൈൽ വർഷം, 24 മണിക്കൂറിനിടെ നൂറിലധികം മരണം, രണ്ട് കുടുംബങ്ങളെ മൊത്തം കൂട്ടക്കൊല ചെയ്തു

National
  •  12 days ago
No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  12 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  12 days ago