HOME
DETAILS
MAL
യശ്വന്ത് സിന്‍ഹ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി
backup
June 21 2022 | 11:06 AM
ന്യുഡല്‍ഹി: മുന്‍ കേന്ദ്ര ധനമന്ത്രി യശ്വന്ത് സിന്‍ഹ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലാണ് തീരുമാനം. രാഷ്ട്രപതി സ്ഥാനാര്‍ഥിയാകാന്‍ താല്പര്യമില്ലെന്നു ഗോപാല്‍കൃഷ്ണ ഗാന്ധി വ്യക്തമാക്കിയ സാഹചര്യത്തിലാണ് സിന്‍ഹയെ പരിഗണിച്ചത്. വാജ്പേയി സര്‍ക്കാരില്‍ ധനം, വിദേശകാര്യം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു.
യശ്വന്ത് സിന്‍ഹയുടെ പ്രചാരണത്തിന് നേതൃത്വം നല്കാന് കമ്മിറ്റി രൂപീകരിച്ചു. ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്‍പ് തന്നെ യശ്വന്ത് സിന്‍ഹ ഇന്ന് ഒരു ട്വീറ്റില്‍ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് വ്യക്തമായ സൂചന നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."