പ്ലസ് വൺ പ്രവേശന നടപടികൾ സൈലം ഇന്റഗ്രേറ്റഡ് സ്കൂളിൽ ആരംഭിച്ചു.
എസ്എസ്എൽസി ഫലപ്രഖ്യാപനത്തിന് ശേഷം വിദ്യാഭ്യാസ വകുപ്പിൽ നിന്ന് പ്ലസ് വൺ പ്രവേശന വിജ്ഞാപനം വരുന്നതും കാത്തിരിപ്പാണ് രക്ഷിതാക്കളും വിദ്യാർത്ഥികളും. വിജയശതമാനവും മുഴുവൻ എ പ്ലസ്സുകാരുടെയും എണ്ണവും ഈ വർഷവും കൂടുതലായി തുടരുന്നതു കൊണ്ട് ഇഷ്ടപ്പെട്ട സ്കൂളുകളിൽ, ഇഷ്ടപ്പെട്ട ഗ്രൂപ്പുകളിൽ പ്രവേശനം ഉറപ്പല്ലെന്ന ആശങ്കയിലാണ് കുട്ടികൾ. ഈ സാഹചര്യത്തിലാണ് സൈലത്തിൽ പ്ലസ് വൺ പ്രവേശന നടപടികൾ നേരത്തേ ആരംഭിക്കുന്നത്.
നീറ്റ്, ജെ.ഇ.ഇ, കേരള എൻജിനിയറിങ് പ്രവേശന പരീക്ഷ, അഖിലേന്ത്യാ കാർഷിക പ്രവേശന പരീക്ഷ, ഐസർ, നൈസർ, ബിറ്റ്സാറ്റ്, കെ.വി.പി.വൈ. എന്നിവ ലക്ഷ്യമിടുന്നവർക്കുളള സംസ്ഥാനത്തെ മികച്ച അവസരങ്ങളിലൊന്നാണ് സൈലം ലേണിംഗ് ആപ്പിന്റെ ഇന്റഗ്രേറ്റഡ് ഹൈബ്രിഡ് സ്കൂൾ. കുറഞ്ഞ ചെലവിൽ ഹൈ ക്വാളിറ്റി പ്ലസ് വൺ - പ്ലസ് ടു പഠനവും എൻട്രൻസ് കോച്ചിംഗും ഉറപ്പ് വരുത്തുന്ന ഈ സ്കൂൾ കോഴിക്കോട്ടാണ് സൈലം ആരംഭിച്ചിരിക്കുന്നത്.
ഇന്ത്യയിലെ തന്നെ പ്രമുഖരായ അധ്യാപകരുടെ മുഴുവൻ സമയ സേവനം സ്കൂളിൽ ലഭ്യമായിരിക്കും. സൈലത്തിന്റെ ഹോസ്റ്റലുകളിലാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.
പ്രവേശനത്തിനും വിശദ വിവരങ്ങൾക്കും വിളിക്കാൻ : 6009100300
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."