മോക്ക ചുഴലിക്കാറ്റ് വരുന്നു; കേരളത്തില്‍ മഴ കനക്കും
ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നു; ചുഴലിക്കാറ്റിന് സാധ്യത, കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത
തിരുവനന്തപുരം: തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും തെക്കന്‍ ആന്‍ഡമാന്‍ കടലിനും മുകളില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി കാലാവസ്ഥാവകുപ്പ്. സീസണിലെ ആദ്യ ന്യൂനമര്‍ദ്ദമാണ്. ന്യൂനമര്‍ദ്ദം ശക്തിയാര്‍ജ്ജിക്കുന്നതായാണ് പ്രവചനം. നാളെയോടെ ഈ മേഖലയില്‍ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടതിനുശേഷം തീവ്ര ന്യൂനമര്‍ദ്ദമായി (Depression) മാറും. തുടര്‍ന്ന് വടക്കു , വടക്കു പടിഞ്ഞാറന്‍ ദിശയില്‍ നീങ്ങി മോക്ക ചുഴലിക്കാറ്റായി (Mocha Cyclone) മാറാനും സാധ്യത. ഈ ന്യൂനമര്‍ദ്ദം ഈ മാസം 11 വരെ വടക്ക് വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കാനും തുടര്‍ന്ന് ദിശ മാറി ബംഗ്ലാദേശ്, മ്യാന്മാര്‍ തീരത്തേയ്ക്ക് നീങ്ങാനാണ് സാധ്യത എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് (IMD) പറയുന്നത്.
ന്യൂനമര്‍ദ്ദം ഇന്ത്യന്‍ തീരങ്ങളിലേക്ക് വരാനുള്ള സാധ്യത വിരളമാണെന്ന് മറ്റു ഏജന്‍സികളും പറയുന്നു. കേരളത്തെ ന്യൂനമര്‍ദ്ദം നേരിട്ട് ബാധിക്കില്ല.
ഇന്നുമുതല്‍ കേരളത്തിന്റെ ചില ഭാഗങ്ങളില്‍ ഒറ്റപ്പെട്ട മഴ ഉണ്ടാകും. കഴിഞ്ഞ ദിവസങ്ങളിലെ പോസ്റ്റുകളില്‍ പറഞ്ഞതുപോലെ പുള്‍ എഫക്ട് (Pull Effect) മഴയാണ് ഇത്. നാളെ രാത്രി വൈകി വരെ കേരളത്തിന്റെ എല്ലാ ജില്ലകളിലും ഒന്നോ രണ്ടോ മഴ ലഭിച്ചേക്കും. 11ന് ശേഷം കേരളത്തിന്റെ വടക്കന്‍ തെക്കന്‍ ജില്ലകളിലും മറ്റും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നു.
kerala rain in kerala updation
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."