പരസ്യ പ്രസ്താവനകള്‍ ഒഴിവാക്കണം: ഹൈദരലി തങ്ങള്‍
മലപ്പുറം: പാര്‍ട്ടി അച്ചടക്കത്തെ ബാധിക്കുന്ന തരത്തില്‍ ഉത്തരവാദപ്പെട്ടവര്‍ നടത്തുന്ന പരസ്യപ്രസ്താവനകളും പ്രതികരണങ്ങളും ഗൗരവമേറിയതാണെന്നും ഇതൊഴിവാക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും മുസ്‌ലിം ലീഗ് സംസ്ഥന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍.
കൊവിഡ് മാനദണ്ഡങ്ങളില്‍ അയവ് വന്നാലുടന്‍ സംസ്ഥാന പ്രവര്‍ത്തകസമിതി ചേര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് വിശദമായ ചര്‍ച്ച നടത്താന്‍ കഴിഞ്ഞ മാസം ചേര്‍ന്ന ഹൈപവര്‍ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പാര്‍ട്ടിയുടെ വിവിധ തലങ്ങളില്‍ ഇതിനകം തന്നെ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. പ്രവര്‍ത്തക സമിതി ഉള്‍പെടെ മേല്‍ഘടകം ചര്‍ച്ചകളുടേയും കീഴ്ഘടകങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ പാര്‍ട്ടി സംവിധാനത്തിലും പ്രവര്‍ത്തന നയ പരിപാടികളിലും ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാ ഘടങ്ങളിലും വേണ്ട ചര്‍ച്ചകള്‍ നടത്തി സംഘടന സുശക്തമായി മുന്നോട്ടുപോവും. ലക്ഷ്യപ്രാപ്തിക്ക് വേണ്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോവേണ്ട അവസരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും നേതാക്കള്‍ അനാവശ്യ പ്രസ്താവനകള്‍ നടത്തുന്നത് ശത്രുക്കളെ സഹായിക്കാന്‍ മാത്രമേ ഉപകരിക്കൂ എന്നും തങ്ങള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."