ഭാര്യയുമായി ഫോണില്‍ സംസാരിക്കുന്നിതിനിടെ ചില്ലറക്ക് പകരം കണ്ടക്ടര്‍ക്ക് നല്‍കിയത് 'ഗോള്‍ഡ് കോയിന്‍'; തൊട്ടില്‍പ്പാലം സ്വദേശിക്ക് ഒരുപവന്‍ നഷ്ടമായി
കുറ്റ്യാടി: ബസ് യാത്രക്കിടെ കണ്ടക്ടര്‍ ചില്ലറ ചോദിച്ചപ്പോള്‍ അഞ്ചു രൂപ നാണയമെന്ന് കരുതി നല്‍കിയത് ഗോള്‍ഡ് കോയിന്‍. തൊട്ടില്‍പ്പാലം സ്വദേശിക്കാണ് അബദ്ധം സംഭവിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച്ച കുറ്റ്യാടിയില്‍ നിന്നും തൊട്ടില്‍പ്പാലത്തേക്കുള്ള ബസ് യാത്രയിലാണ് അഞ്ച് രൂപയെന്ന് തെറ്റിദ്ധരിച്ച് പോക്കറ്റിലുണ്ടായിരുന്ന മറ്റു ചില്ലറ നാണയക്കിടയിലെ ഒരുപവന്‍ തൂക്കം വരുന്ന ഗോള്‍ഡ് കോയിന്‍ ഇയാള്‍ കണ്ടക്ടര്‍ക്ക് നല്‍കിപ്പോയത്. ഭാര്യയുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ ആയതിനാല്‍ ടിക്കറ്റ് വാങ്ങി അശ്രദ്ധനായി പണം നല്‍കുകയായിരുന്നു. യാത്ര കഴിഞ്ഞ് വീട്ടിലെത്തി പോക്കറ്റ് പരിശോധിച്ചപ്പോഴാണ് അബദ്ധം മനസ്സിലാവുന്നത്. ഉടനെ അരമണിക്കൂറിനകം യാത്ര ചെയ്ത ബസ്സിലെ കണ്ടക്ടറുടെ നമ്പര്‍ സംഘടിപ്പിച്ച് ബന്ധപ്പെട്ടെങ്കിലും പണമടങ്ങിയ ബാഗില്‍ സ്വര്‍ണം കണ്ടെത്താനായില്ല. നാണയം കൈമാറിപ്പോയെന്നാണ് കണ്ടക്ടര്‍ പറയുന്നത്. കെ.സി.ആര്‍ എന്നാണ് ബസിന്റെ പേരെന്ന് യാത്രക്കാരന്‍ പറയുന്നു. വിദേശത്ത് ജോലി ചെയ്തിരുന്ന സമയത്ത് മലബാര്‍ ഗോള്‍ഡില്‍ നിന്ന് വാങ്ങിയ സ്വര്‍ണ നാണയം ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ഥിയായ മകളുടെ കോളജ് ഫീസടക്കാന്‍ മറ്റൊരു നിവൃത്തിയും ഇല്ലാത്തതിനാല്‍ വില്‍ക്കാന്‍ പോയതായിരുന്നു. എന്നാല്‍ ഞായറാഴ്ച്ചയായതിനാല്‍ കടകള്‍ തുറക്കാത്തതിനെ തുടര്‍ന്ന് കോയിന്‍ വില്‍ക്കുന്നത് ഒഴിവാക്കി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. സംഭവത്തില്‍ കുറ്റ്യാടി പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം നഷ്ടപ്പെട്ട കോയിന്‍ ലഭിച്ചയാളുടെ സുമനസാല്‍ തിരികെ ലഭിക്കുമെന്നാണ് കരുതുന്നതെന്ന് യാത്രക്കാരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."