HOME
DETAILS

കനിവിൻ്റെ കാവൽവിളക്ക് പ്രസരിപ്പിച്ച സ്നേഹജ്വാല

  
backup
June 22 2022 | 06:06 AM

89653-45632


സംസ്ഥാന മുസ്‌ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ കാർമികത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ജില്ലകൾതോറും സ്‌നേഹ സംഗമങ്ങൾ നടന്നുവരികയായിരുന്നു. നാളെ കോഴിക്കോട്ട് സൗഹൃദ സംഗമങ്ങൾ സമാപിക്കുമ്പോൾ ഈ സ്‌നേഹജ്വാല കരുതലിന്റെ ദീപശിഖയായി, ബന്ധങ്ങളുടെ ഇഴയടുപ്പമായി പ്രശോഭിക്കുമെന്നാശിക്കാം. മലപ്പുറത്തെ സംഗമത്തിൽ പങ്കെടുത്തുകൊണ്ട് കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.എ വാര്യർ നടത്തിയ ഹൃദയസ്പർശിയായ പ്രസംഗത്തിൽ ഉണ്ടായിരുന്നു കേരളീയ മനസിന്റെ നേർപകർപ്പ്. വേർപെടുത്തിയാലും അടരുവാൻ വയ്യാത്ത മനസുകളുടെ സ്‌നേഹാശ്ലേഷങ്ങൾ അദ്ദേഹം വരച്ചുകാട്ടി.


ഈയിടെയായി ചിലയിടങ്ങളിൽനിന്ന് കേൾക്കാൻ തുടങ്ങിയ അപശബ്ദങ്ങൾക്ക് മേലെ സ്‌നേഹത്തിന്റെ മൃദുസ്‌മേരം പൊഴിക്കാൻ കഴിയുന്ന പാണക്കാട് ഭവനത്തിൽനിന്നുള്ള ശബ്ദത്തിന് കാതോർക്കുകയായിരുന്നു കേരളീയ പൊതുസമൂഹമെന്നായിരുന്നു ഡോ. പി.എ വാര്യർ പറഞ്ഞത്. അതിപ്പോൾ സഫലമാക്കി സാദിഖലി ശിഹാബ് തങ്ങൾ. ഓരോ കാലവും ഓരോ നിയോഗമാണ് കൊടപ്പനക്കൽ തറവാടിനു നൽകിക്കൊണ്ടിരുന്നത്. സ്വാതന്ത്ര്യ സമര സേനാനി പാണക്കാട് ഹുസൈൻ ആറ്റക്കോയ തങ്ങൾ മുതൽ തലമുറകൾ ഇടവേളകളില്ലാതെ ആ കർമദൗത്യം നിറവേറ്റിക്കൊണ്ടിരിക്കുന്നു. ആധുനിക കാലത്തെ സർഗപ്രക്രിയ മതനിരപേക്ഷപാതയിൽ വിദ്വേഷത്തിന്റെ കനലുകൾ പാകുന്നവരെ പരാജയപ്പെടുത്തുന്നതും കൂടിയാകണമെന്ന ബോധ്യം പകരുന്നതും കൂടിയായിരുന്നു സാദിഖലി തങ്ങളുടെ സ്‌നേഹമസൃണസംഗമങ്ങൾ.


നാളെ അസ്തമയ സൂര്യൻ കോഴിക്കോട്ട് മറയുമ്പോൾ തീർഥശുദ്ധിയോടെ ചരിത്രദൗത്യം നിർവഹിച്ച ആത്മഹർഷം സാദിഖലി ശിഹാബ് തങ്ങൾക്കും അനുഭവിക്കാം. കാസർക്കോട്ട് തുടങ്ങിവച്ച സ്‌നേഹാർദ്രയാത്ര കോഴിക്കോട്ട് എത്തുമ്പോൾ മാനവിക മൂല്യത്തിന്റെ ഗംഗാപ്രവാഹമായി അത് മാറും.


ത്രിവേണി സംഗമം പോലെയായിരുന്നു ഓരോ ജില്ലയിലും സംഭവിച്ചത്. തങ്ങൾക്ക് കൈകൊടുത്തുകൊണ്ട് ഹൈന്ദവ മതമേലധ്യക്ഷന്മാരും ക്രിസ്ത്യൻ പുരോഹിതരും ഒപ്പം ചേർന്നൊഴുകിയത് മറ്റൊരു ത്രിവേണി സംഗമത്തെ ഓർമിപ്പിച്ചു. മനുഷ്യസ്‌നേഹത്തിന്റെ മൂന്ന് നദികളുടെ സംഗമംപോലെ. ത്രിവേണി സംഗമത്തിന്റെ സവിശേഷത പുറത്തേക്ക് ദൃശ്യപ്പെടാത്തത് മൂന്ന് നദികൾ സംഗമിക്കുന്നു എന്നതിലാണ്. തലക്കാവേരിയിൽ നിന്ന് ഒഴുകിവരുന്ന കാവേരി നദിയിലേക്കു കനക, സുജോതി നദികൾ ഭൂഗർഭത്തിലൂടെ സംഗമിക്കുന്നത് കാണാൻ കഴിയില്ല. കേരളീയ മനസിന്റെ ഭൂഗർഭങ്ങളിലൂടെ ഒഴുകുന്ന സ്‌നേഹനദികളുടെ ആശ്ലേഷം വെറുപ്പിന്റെ തടയണകൾക്ക് തടയുവാനാകില്ല. അതിന്റെ പ്രകാശദീപ്തമായ അടയാളപ്പെടുത്തലായിരുന്നു സാദിഖലി ശിഹാബ് തങ്ങളെ സാക്ഷിനിർത്തി ഹൈന്ദവ, ക്രിസ്ത്യൻ പുരോഹിതരുടെ മൃദുഭാഷണങ്ങൾ. മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നുവെന്നും കരുണാമയനായ ദൈവത്തെ മനുഷ്യരുടെ ഹൃദയകോവിലുകളിലാണ് കുടിയിരുത്തേണ്ടതെന്നുമുള്ള സ്‌നേഹമന്ത്രങ്ങളായിരുന്നു ഓരോ ജില്ലയിലും പങ്കെടുത്ത സഹോദര മതങ്ങളിലെ സ്‌നേഹദൂതർക്ക് പറയാനുണ്ടായിരുന്നത്. വേദനിക്കുന്നവനു സാന്ത്വനമാകാനും ദുരിതക്കടലിൽ നിലയില്ലാതെ നീന്തുന്നവനെ കരകയറ്റുവാനുമാണ് മതങ്ങൾ ഓരോന്നും നിഷ്‌കർഷിക്കുന്നതെന്ന് അവർ പറഞ്ഞുകൊണ്ടിരുന്നു.


വിദ്വേഷത്തിന്റെ, പകയുടെ മതിലുകൾ പണിയുക എന്നത് എളുപ്പമാണ്. അതാണ് സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും കന്മഷത്തിന്റെ വിധാതാക്കൾ നിർവഹിച്ചുകൊണ്ടിരിക്കുന്നത്. സൗമ്യസുന്ദരമായ സൗഹൃദപ്പഴമയുടെ പാലം പണിയുക എന്നത് ശ്രമകരവുമാണ്. അതാണിപ്പോൾ സംസ്ഥാന മുസ്‌ലിം ലീഗ് അധ്യക്ഷൻ നിർവഹിച്ചുകൊണ്ടിരിക്കുന്നതും. സ്പർധയെ കാലുഷ്യംകൊണ്ട് പ്രതിരോധിക്കാനാവില്ല. അപരന്റെ മനോമുറിവുകളിൽ ഹൃദയകുങ്കുമം ചാർത്തുവാനും അവന്റെ വാക്കുകളെ സംഗീതംപോലെ ശ്രവിക്കുവാനും കഴിയുന്ന പരിചകളാണ് വേണ്ടതെന്നുമുള്ള ഉൾപ്രേരണ നൽകാൻ പന്ത്രണ്ട് ജില്ലകളിൽ നടത്തിയ സംഗമങ്ങളിലൂടെ കഴിഞ്ഞു.


സുകൃതജന്മങ്ങൾ കേരളത്തെ സ്‌നേഹസുരഭിലമാക്കുന്നു എന്നതാണ് ഈ മണ്ണിന്റെ പുണ്യം. ഡോ. പി.എ വാര്യർ പറഞ്ഞ, ഉത്തരേന്ത്യയിൽനിന്ന് കോട്ടക്കൽ ആര്യവൈദ്യശാലയിൽ ചികിത്സക്കെത്തുന്നവർ ഇവിടത്തെ മതസാഹോദര്യം കണ്ട് അത്ഭുതപ്പെടുന്നതും അതിനാലാണ്. ഈ സ്‌നേഹ സൗഭ്രാത്രം നിലനിർത്താൻ നൂറ്റാണ്ടുകൾക്ക് മുമ്പെ പുരുഷരത്‌നങ്ങൾ പ്രസാദദീപ്തിയായി ഇവിടെ ഉണ്ടായിരുന്നു. കുഞ്ഞായിൻ മുസ് ലിയാർക്കൊപ്പം മങ്ങാട്ടച്ചൻ നിലയുറപ്പിച്ചു. മമ്പുറം സയ്യിദ് അലവി തങ്ങൾക്കൊപ്പം കോന്തുണ്ണി നായർ നിലയുറപ്പിച്ചു. സ്വാതന്ത്ര്യസമര നായകൻ എം.പി നാരായണ മേനോനൊപ്പം കട്ടിലശേരി മുഹമ്മദ് മുസ്‌ലിയാർ നിലയുറപ്പിച്ചു. മലബാർ മാന്വലിൽ വില്യം ലോഗൻ തച്ചോളി ഒതേനന്റേയും കുഞ്ഞാലി മരയ്ക്കാരുടെയും ആഴത്തിലുള്ള സൗഹൃദബന്ധത്തെ ഒപ്പിയെടുക്കുന്നുണ്ട്. സൈനുദ്ദീൻ മഖ്ദൂമിന്റെ അടുത്ത കൂട്ടുകാരനായിരുന്നു സാമൂതിരി രാജാവ്. തുഞ്ചത്തെഴുത്തച്ഛന്റെ പ്രിയപ്പെട്ട സ്‌നേഹിതനായിരുന്നു ജലാലുദ്ദീൻ മൂപ്പൻ. അവരെല്ലാം ഊടും പാവും നൽകിയ ഈ മണ്ണിനെ പാപപങ്കിലമാക്കാൻ ഒരു നാളും ഒരു ശക്തിക്കും കഴിയില്ല. മനുഷ്യർ ഒന്നാണെന്ന കാതൽ തെളിച്ചമായിരുന്നു ആ സൂര്യതേജസുകളുടെ ജീവിതം. സമുദായങ്ങളുടെ കനിവാർന്ന നിലനിൽപ്പിന് വേണ്ടിയായിരുന്നു അവരെല്ലാം അവരുടെ ജന്മങ്ങൾ ബലിയർപ്പിച്ചത്. അതിപ്പോഴും ഒഴുകിപ്പരക്കുന്നതിന്റെ ദൃശ്യമാണ് സാദിഖലി തങ്ങളുടെ സംഗമങ്ങളിൽ സഹോദര മത നേതാക്കളുടെ സാന്നിധ്യത്താൽ ദൃശ്യമായത്. മഹിതമായൊരു പൈതൃകത്തിന്റെ തുടർപ്രവാഹമായിരിക്കും നാളത്തെ കോഴിക്കോട്ടെ സംഗമവും.


'മുടി തലോടിയാൽ വിരൽ കടിച്ചെടുത്തേക്കും, തൊഴുകയ്യിൽ തോക്കുണ്ടായേക്കും, പേരിടാത്ത ബന്ധങ്ങളുടെ സുരഭില കാലം കഴിഞ്ഞു പോയി' എന്ന് സച്ചിദാനന്ദൻ പാടുമ്പോഴും ചുരുങ്ങിയപക്ഷം കേരളത്തിൽ അതില്ല എന്ന് ആശ്വസിക്കാനാകുന്നത് ഇതുപോലുള്ള സുകൃതജന്മങ്ങൾ ഇവിടെ ഉണ്ടാകുന്നതിനാലാണ്. ധ്വനിസാന്ദ്രമായ വാക്കുകളാൽ, കനിവാർന്ന ഇടപെടലുകളാൽ അവർ മലയാള മണ്ണിനെ നറുചന്ദനഗന്ധത്താൽ സുഗന്ധ പൂരിതമാക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

40 പേരില്‍ കുറയാത്ത സംഘത്തിന് 10 ദിവസം മുമ്പ് ബുക്ക് ചെയ്യാം;  വെര്‍ച്വല്‍ ക്യൂവിനൊപ്പം കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ ടിക്കറ്റും ലഭ്യം 

Kerala
  •  a month ago
No Image

പാലക്കാട്ടെ പാതിരാ പരിശോധന: പരാതി നല്‍കി പ്രതിപക്ഷ നേതാവ് 

Kerala
  •  a month ago
No Image

റേഷന്‍കടകളില്‍ ഭക്ഷ്യധാന്യങ്ങള്‍ അടക്കമുള്ളവ കുറവ്; വിതരണം സ്തംഭനത്തിലേക്കോ?  

Kerala
  •  a month ago
No Image

'നിങ്ങള്‍ ചെയ്യേണ്ടതെല്ലാം ചെയ്യൂ'ഗസ്സയിലെ നരവേട്ടക്ക് മുമ്പ് ട്രംപ് പറഞ്ഞതിങ്ങനെ; ഇസ്‌റാഈലിന്റെ 'ഉറ്റ സുഹൃത്ത്' പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടു വരുമോ?

International
  •  a month ago
No Image

പന്തീരങ്കാവില്‍ വീട്ടമ്മ മരിച്ച നിലയില്‍, കൊലപാതകമെന്ന് നിഗമനം, ആഭരണങ്ങള്‍ നഷ്ടമായതായി സൂചന; മകളുടെ ഭര്‍ത്താവ് കസ്റ്റഡിയില്‍ 

Kerala
  •  a month ago
No Image

ഉരുൾദുരന്തം ഉദ്യോഗസ്ഥർ ആഘോഷമാക്കി :  താമസിച്ചത് 4,000 രൂപ ദിവസവാടകയ്ക്ക് - തുക നൽകേണ്ടത് ദുരന്തനിവാരണ ഫണ്ടിൽ നിന്ന്

Kerala
  •  a month ago
No Image

സ്‌കൂള്‍ കായികമേള: അത്‌ലറ്റ്ക്‌സില്‍ ആദ്യ സ്വര്‍ണം മലപ്പുറത്തിന്

Kerala
  •  a month ago
No Image

70 കഴിഞ്ഞവർക്കുള്ള  ആരോഗ്യ ഇൻഷുറൻസ്: രജിസ്‌ട്രേഷൻ  ഔദ്യോഗിക അറിയിപ്പിനു ശേഷം

Kerala
  •  a month ago
No Image

വുഷു അക്രമാസക്തം; 68 പേർക്ക് പരുക്ക്, മന്ത്രി ഇടപെട്ട് മല്‍സരം നിര്‍ത്തി വപ്പിച്ചു

Kerala
  •  a month ago
No Image

കൈക്കൂലി വാങ്ങിയതാര്? സംശയമുന സര്‍വിസ് സംഘടനയിലേക്ക്

Kerala
  •  a month ago