കൊടകരയിലെ പണം ബിജെപിയുടേത് തന്നെ; ബി.ജെ.പിയെ കുരുക്കി പൊലിസ് റിപ്പോര്‍ട്ട്
തൃശൂര്‍: കൊടകരയില്‍ കവര്‍ച്ച ചെയ്ത പണം ബിജെപിയുടേത് തന്നെയെന്ന് പൊലിസ് റിപ്പോര്‍ട്ട്. ഇത് ഹവാല പണമാണെന്നും നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിച്ചതാണെന്നും പൊലീസ് ഇരിങ്ങാലക്കുട കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കവര്‍ച്ച ചെയ്യപ്പെട്ട പണം തങ്ങളുടേതാണെന്നും വിട്ട് നല്‍കണമെന്നും ആവശ്യപ്പെട്ട് ധര്‍മ്മരാജനും സുനില്‍ നായിക്കും സമര്‍പ്പിച്ച ഹരജിയില്‍ മറുപടി നല്‍കവേയാണ് പൊലിസ് വെളിപ്പെടുത്തല്‍.
കുഴല്‍പ്പണം കര്‍ണാടകയില്‍ നിന്നാണ് കൊണ്ടുവന്നതെന്നും ബിജെപി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ.ജി കാര്‍ത്തിക്കിന് കൊടുക്കാനാണ് കൊണ്ടുവന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. കമ്മിഷന്‍ അടിസ്ഥാനത്തിലാണ് ധര്‍മ്മരാജനും സുനില്‍ നായിക്കും ഉള്‍പ്പെടെയുള്ളവര്‍ കേരളത്തിലേക്ക് കൊണ്ടുവന്നതെന്നും ഡിവൈഎസ്പി വി കെ രാജു കോടതില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പണം യാതൊരു കാരണവശാലും ധര്‍മരാജനോ സുനില്‍ നായിക്കിനോ വിട്ട് നല്‍കാന്‍ കഴിയില്ലെന്ന നിലപാടാണ് പൊലീസ് കോടതിയില്‍ സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."