HOME
DETAILS
MAL
കൂറുമാറ്റ നിരോധന നിയമം ഓര്‍മിപ്പിച്ച് സുവേന്ദു അധികാരി
backup
June 15 2021 | 21:06 PM
കൊല്‍ക്കത്ത: ബി.ജെ.പി വിട്ടുപോകുന്നവര്ക്കെതിരേ കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടി ആവശ്യപ്പെടുമെന്നു സുവേന്ദു അധികാരി. 30 ബി.ജെ.പി എം.എല്‍.എമാര്‍ തൃണമൂലിലേക്കു വരാനുള്ള താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് തൃണമൂല്‍ നേതാക്കള്‍ പറയുന്നത്.
വിവിധ പാര്‍ട്ടികളില്‍നിന്നു കൂറുമാറിയെത്തിയ എം.എല്‍.എമാരില്‍ 19 പേരെയാണ് ബി.ജെ.പി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചത്.
ഇതില്‍ 13 പേരും തോറ്റു. തൃണമൂലില്‍നിന്നെത്തിയ സുവേന്ദു അധികാരി, മിഹിര്‍ ഗോസ്വാമി, പാര്‍ത്ഥസാരഥി ചാറ്റര്‍ജി, ബിശ്വജിത് ദാസ് എന്നിവര്‍ മാത്രമാണ് വിജയിച്ചത്.
സി.പി.എമ്മില്‍നിന്നെത്തിയ തപ്സി മണ്ഡലും കോണ്‍ഗ്രസില്‍നിന്നെത്തിയ സുധീപ് മുഖര്‍ജിയും ജയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."