ഒമാനിൽ ലൈസൻസില്ലാതെ മത്സ്യബന്ധനം നടത്തി; 30 പ്രവാസികൾ പിടിയിൽ
മസ്കറ്റ്: അൽ വുസ്ത ഗവർണറേറ്റിൽ അനധികൃത മത്സ്യബന്ധനം നടത്തിയ പ്രവാസികൾ പിടിയിൽ. 30-ലധികം പ്രവാസികളെയാണ് അറസ്റ്റ് ചെയ്തതെന്ന് ഒമാൻ കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം (MAFWR) സുൽത്താനേറ്റ് അറിയിച്ചു. ലൈസൻസില്ലാത്ത ഏഴ് മത്സ്യബന്ധന ബോട്ടുകൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
"അൽ വുസ്ത ഗവർണറേറ്റിലെ ഫിഷറീസ് കൺട്രോൾ ടീം, ദുഖിലെ കോസ്റ്റ് ഗാർഡ് യൂണിറ്റുമായി സഹകരിച്ച്, ദുഖ്മിലെയും മാഹൂട്ടിലെയും വിലായത്തുകളിൽ 24 പ്രവാസി തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും 12 പ്രവാസി തൊഴിലാളികളെ ദുഖിലെ വിലായത്തിൽ നിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. ലൈസൻസില്ലാതെ മീൻപിടുത്തം നടത്തുകയായിരുന്നു അവർ” അൽ വുസ്ത ഗവർണറേറ്റിലെ കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയത്തിന്റെ ഡയറക്ടറേറ്റ് ജനറൽ പറഞ്ഞു.
ലൈസൻസില്ലാത്ത ഏഴ് മത്സ്യബന്ധന ബോട്ടുകൾ പിടികൂടാനും സംഘത്തിന് കഴിഞ്ഞു. നിയമലംഘകർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."