ആരവമൊഴിഞ്ഞ് ബി.ജെ.പി ഓഫിസുകള്‍, ഭരണം തിരിച്ചുപിടിച്ച സന്തോഷത്തില്‍ കോണ്‍ഗ്രസ്; പ്രവര്‍ത്തകര്‍ ആഹ്ലാദം തുടങ്ങി
ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചിത്രം ഏറെക്കുറേ വ്യക്തമായതോടെ ബി.ജെ.പി ഓഫിസുകളില്‍നിന്ന് നേതാക്കള്‍ മടങ്ങിത്തുടങ്ങി. കോണ്‍ഗ്രസ് നേതാക്കള്‍ ഓഫിസുകള്‍ക്ക് പുറത്തുവന്ന് മാധ്യമങ്ങളെ കാണുമ്പോള്‍ ബി.ജെ.പി നേതാക്കള്‍ മാധ്യമങ്ങള്‍ക്ക് പിടികൊടുക്കാതെ നിന്നു. അതേസമയം, ഒരിടവേളയ്ക്ക് ശേഷം അധികാരം തിരിച്ചുപിടിക്കാനായതില്‍ സന്തോഷിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവില്‍ ആഹ്ലാദം പ്രകടിപ്പിക്കാനും തുടങ്ങി. വോട്ടെടുപ്പ് കേന്ദ്രങ്ങളിലും പ്രധാനനഗരങ്ങളിലുമെല്ലാം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിച്ചുവരികയാണ്.
ആളൊഴിഞ്ഞ് ബി.ജെ.പി ഓഫിസുകള്‍, ഭരണം തിരിച്ചുപിടിച്ച സന്തോഷത്തില്‍ കോണ്‍ഗ്രസ്
തുടക്കം മുതല്‍ തന്നെ കോണ്‍ഗ്രസ് ആണ് ലീഡ് നിലനിര്‍ത്തിയത്. ഒടുവില്‍ കേവലഭൂരിപക്ഷമായ 113 എന്ന മാന്ത്രിക സംഖ്യയും പിന്നിട്ടതിനാല്‍ വിജയം ഏറെക്കുറേ ഉറപ്പിച്ചതോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്ലാദം തുടങ്ങിയത്. കര്‍ണാടക തിരിച്ചുപിടിക്കാനായതിലെ സന്തോഷം ഡല്‍ഹി കോണ്‍ഗ്രസ് ആസ്ഥാനത്തും കാണാമായിരുന്നു. ഓഫിസിന് പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പടക്കം പൊട്ടിക്കുകയും നൃത്തം ചെയ്യുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു. ഡല്‍ഹിയില്‍ നേതാക്കളുള്‍പ്പെടെയുള്ളവരാണ് പടക്കം പൊട്ടിച്ചത്. ഇവിടെ പ്രവര്‍ത്തകര്‍ മധുരം വിതരണംചെയ്യുന്നുമുണ്ട്.
അതേസമയം, തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തിരിച്ചടി നേരിടുന്നതിനിടെ ഷിഗാവോണിലെ ബി.ജെ.പി ഓഫിസില്‍ പാമ്പിനെ കണ്ടത് ചര്‍ച്ചയായി. ഉള്ളില്‍ ഒളിച്ചിരുന്ന പാമ്പ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഓഫിസിലേക്ക് കടന്നു വരുന്നതിനിടെ പുറത്തുവകടക്കുകയായിരുന്നു. പിന്നീട് പാമ്പിനെ പിടികൂടി സുരക്ഷിത സ്ഥാനത്ത് വിട്ടയച്ചു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയുംചെയ്തു. ബസവരാജ് ബൊമ്മെയുടെ മണ്ഡലമാണിത്.
BJP offices vacated, Congress happy to regain power
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."