പ്രധാനമന്ത്രി ശ്രമിച്ചിട്ടും ഞങ്ങള്‍ക്ക് ഭൂരിപക്ഷം ലഭിച്ചില്ല; പരാജയത്തിനൊടുവില്‍ പ്രതികരിച്ച് ബസവരാജ് ബൊമ്മെ
ഒടുവില്‍ കര്‍ണാടകയിലേറ്റ കൂറ്റന്‍ പരാജയത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരണവുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ.
പ്രധാനമന്ത്രിയും ബി.ജെ.പിയുടെ പ്രവര്‍ത്തകരും കിണഞ്ഞ് പരിശ്രമിച്ചിട്ടും തങ്ങള്‍ക്ക് കേവലഭൂരിപക്ഷം നേടാനായില്ലെന്നും തെരഞ്ഞെടുപ്പിലെ തോല്‍വിയെ സംബന്ധിച്ച് തങ്ങള്‍ വിശകലനം നടത്തുമെന്നും ബൊമ്മെ മാധ്യമങ്ങളോട് പറഞ്ഞു.
ബി.ജെ.പി വിജയിക്കുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് വോട്ടെടുപ്പിന് മുന്‍പെ പറഞ്ഞിരുന്നു. എന്നാല്‍ വെറും 62 സീറ്റുകളിലേക്ക് ചുരുങ്ങാനെ ബി.ജെ.പിന് സാധിച്ചുളളൂ.
കഴിഞ്ഞ ഇലക്ഷനില്‍ എം.എല്‍.എമാരുടെ കൂറുമാറ്റത്തിന് മുന്‍പ് 37 സീറ്റ് ലഭിച്ച ജെ.ഡി.എസിന് ഇത്തവണ 21 സീറ്റ് മാത്രമേ ലഭിച്ചുളളൂ.
K'taka Polls: CM Bommai concedes defeat, says will come back stronger in Lok Sabha elections
— ANI Digital (@ani_digital) May 13, 2023
Read @ANI Story | https://t.co/9Azeg6rZ3k#KarnatakaElectionResults #BJP #Congress #Karnataka #JDS #Bommai pic.twitter.com/6bje9C3A43
Content Highlights: -basavaraj bommai concedes defeat
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."