HOME
DETAILS
MAL
തൊടുപുഴ ഡിവൈ.എസ്.പി രക്ഷാബന്ധന് പരിപാടിയില്‍
backup
August 22 2016 | 20:08 PM
തൊടുപുഴ: തൊടുപുഴ ഡിവൈ.എസ്.പി എന്‍.എന്‍ പ്രസാദ് രക്ഷാബന്ധന് പരിപാടിയില്‍ പങ്കെടുത്തത് ചര്‍ച്ചയാകുന്നു.
തൊടുപുഴയിലെ ഡിവൈ.എസ്.പി ഓഫിസില്‍ വച്ച് ഔദ്യോഗിക വേഷത്തിലാണ് ഇദ്ദേഹത്തിന്റെ കൈയ്യില്‍ മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണു സുരേഷ് രാഖി കെട്ടി നല്‍കിയത്.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബിനു ജെ. കൈമളുടെ നേതൃത്വത്തിലുള്ള ബി.ജെ.പി - ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലാണ് പരിപാടി നടന്നത്.
ആര്.എസു.എസുകാരാണ് കേരളത്തില്‍ രക്ഷാബന്ധന് സംഘടിപ്പിക്കുന്നത്.
സംഭവം സംബന്ധിച്ച് ചട്ടലംഘനമുണ്ടോയെന്ന് അധികൃതര്‍ പരിശോധിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."