രാജസ്ഥാന്‍ ബി.ജെ.പിയില്‍ ഭിന്നത രൂക്ഷം; വിട്ടുനിന്ന് വസുന്ധര
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെത്തുടര്‍ന്ന് രാജസ്ഥാന്‍ ബി.ജെ.പിയില്‍ തലപൊക്കിയ ഭിന്നത ഒരിടവേളയ്ക്ക് ശേഷം വീണ്ടും രൂക്ഷമാവുന്നു.
ബി.ജെ.പി യോഗങ്ങളില്‍ പങ്കെടുക്കുന്നത് മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ നിര്‍ത്തി. കഴിഞ്ഞ ഒരുവര്‍ഷത്തോളമായി നടന്ന ബി.ജെ.പി രാജസ്ഥാന്‍ ഘടകത്തിന്റെ ഓഫ്‌ലൈന്‍, ഓണ്‍ലൈന്‍ യോഗങ്ങളില്‍ മിക്കതിലും വസുന്ദര പങ്കെടുത്തിട്ടില്ലെന്ന് മുതിര്‍ന്ന നേതാവ് വെളിപ്പെടുത്തി.നിലവില്‍ സംസ്ഥാന ഘടകം ഉപാധ്യക്ഷയാണ് വസുന്ദര.
പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫിസിന് പുറത്തുള്ള ബോര്‍ഡുകളില്‍ നിന്ന് വസുന്ധരയുടെ ചിത്രം ഒഴിവാക്കിയതാണ് ഇപ്പോള്‍ പ്രശ്‌നം കൂടുതല്‍ വഷളാക്കിയത്. ഇക്കാര്യത്തിലുള്ള അതൃപ്തി അവര്‍ പരസ്യപ്പെടുത്തുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത്ഷാ, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ, സംസ്ഥാന അധ്യക്ഷന്‍ സതീഷ് പുനിയ, പ്രതിപക്ഷനേതാവ് ഗുലാബ് ചന്ദ് കഠാരിയ എന്നിവരുടെ ചിത്രങ്ങള്‍ മാത്രമാണ് ഇപ്പോഴുള്ളത്.
സംഭവം വിവാദമായതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളോട് 'പുതിയവര്‍ വരുമ്പോള്‍ പഴയവര്‍ പോകുന്നത് സ്വാഭാവിക'മെന്നായിരുന്നു സതീഷ് പുനിയയുടെ പ്രതികരണം.
എല്‍.കെ അഡ്വാനിയുടെ വലംകൈയായിരുന്ന വസുന്ധര, മോദിയുമായും അമിത്ഷായുമായും നല്ല ബന്ധത്തിലുമല്ല. ഇക്കാരണത്താല്‍ 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തെത്തുടര്‍ന്ന് കേന്ദ്രനേതൃത്വം വസുന്ദരയെ അവഗണിക്കാനും തുടങ്ങി. 2018ന് ശേഷമുള്ള സംസ്ഥാനത്തെ പാര്‍ട്ടിയിലെ നിയമനങ്ങളൊന്നും വസുന്ദരയുമായി കൂടിയാലോചിച്ചല്ല നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."