HOME
DETAILS

റഷ്യൻ സ്വർണത്തിന് ജി 7 രാജ്യങ്ങൾ വിലക്കേർപ്പെടുത്തും ഉച്ചകോടിക്ക് ജർമനിയിൽ തുടക്കം

  
backup
June 27 2022 | 03:06 AM

%e0%b4%b1%e0%b4%b7%e0%b5%8d%e0%b4%af%e0%b5%bb-%e0%b4%b8%e0%b5%8d%e0%b4%b5%e0%b5%bc%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%9c%e0%b4%bf-7-%e0%b4%b0%e0%b4%be%e0%b4%9c


മ്യൂണിക്
ഉക്രൈനിൽ അധിനിവേശം നടത്തുന്ന റഷ്യയെ ഒറ്റപ്പെടുത്താനുള്ള നടപടി ശക്തമാക്കാൻ ജി 7 രാജ്യങ്ങളുടെ നീക്കം. ഇതിന്റെ ഭാഗമായി റഷ്യയുടെ സ്വർണം ഇറക്കുമതി ചെയ്യുന്നതിന് വികസിത- വൻശക്തി രാജ്യങ്ങളുടെ കൂട്ടായ്മയായ ജി 7 ഉച്ചകോടിയിൽ ആലോചന. ജർമനിയിലെ മ്യൂണിക്കിൽ ഇന്നലെ തുടങ്ങിയ ഉച്ചകോടിയിൽ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകും.
അമേരിക്കയും ബ്രിട്ടനുമാണ് സ്വർണ ഇറക്കുമതിക്ക് ആദ്യം വിലക്കേർപ്പെടുത്തുക. എണ്ണ കഴിഞ്ഞാൽ റഷ്യയുടെ മുഖ്യവരുമാനമാർഗമാണ് സ്വർണ കയറ്റുമതി.
ഉക്രൈനിലെ അധിനിവേശവുമായി ബന്ധപ്പെട്ട് റഷ്യക്കെതിരായ നിലപാട് ഇതുവരെ സ്വീകരിക്കാത്ത ഇന്ത്യക്ക് ഈ നീക്കത്തോട് യോജിപ്പില്ല. ജി 7 രാജ്യങ്ങളിൽപ്പെടില്ലെങ്കിലും ഏഷ്യൻ വൻശക്തിയായ ഇന്ത്യ ഉച്ചകോടിയിൽ പ്രത്യേക ക്ഷണിതാവായി പങ്കെടുക്കുന്നുണ്ട്. ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ ജർമനിയിലെത്തി. രണ്ടുദിവസത്തെ സന്ദർശനത്തിനായി ഇന്നലെ രാവിലെയാണ് പ്രധാനമന്ത്രി മ്യൂണിക്കിലെത്തിയത്. വൻ വരവേൽപ്പാണ് ജർമനിയിലെ ഇന്ത്യൻ സമൂഹം മോദിക്ക് നൽകിയത്.


ഇന്ന് സമാപിക്കുന്ന ഉച്ചകോടിയിൽ പരിസ്ഥിതി, ഊർജം, ഭക്ഷ്യസുരക്ഷ, ആരോഗ്യം തുടങ്ങിയവ ചർച്ചയാകും. ജർമൻ ചാൻസിലർ ഒലാഫ് ഷോൾസ്, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, കനേഡിയൻ പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോ, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ, ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ദ്രാഗി എന്നിവരാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.


ഇന്ത്യയെ കൂടാതെ അർജൻ്റീന, ഇന്തോനേഷ്യ, സെനഗൽ, ദക്ഷിണാഫ്രിക്ക എന്നീ രാഷ്ട്രങ്ങളും പ്രത്യേക ക്ഷണിതാക്കളാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ ഒപി ടിക്കറ്റിന് പണം ഈടാക്കാൻ തീരുമാനം

Kerala
  •  a month ago
No Image

സാഹസികര്‍ക്കും സഞ്ചാരികള്‍ക്കുമിടയില്‍ പ്രശസ്തി നേടി ഹസ്മ മരുഭൂമി

Saudi-arabia
  •  a month ago
No Image

തലയില്‍ മുറിവ്, മുഖം വികൃതമാക്കിയ നിലയില്‍; വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലിസ്

Kerala
  •  a month ago
No Image

‘പ്രധാനമന്ത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു’: മണിപ്പൂർ സംഘർഷത്തിൽ രാഷ്ട്രപതിക്ക് കോൺഗ്രസിന്റെ കത്ത്

National
  •  a month ago
No Image

എമിറേറ്റിലെ നാല് പാര്‍പ്പിട മേഖലകളിലേക്ക് അധിക പ്രവേശന കവാടങ്ങള്‍ വികസിപ്പിക്കാന്‍ തീരുമാനിച്ചതായി ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി

uae
  •  a month ago
No Image

റഷ്യൻ പ്രസിഡന്‍റ് വ്ലാദിമര്‍ പുടിൻ ഇന്ത്യയിലേക്ക്; ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും

International
  •  a month ago
No Image

ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്ക് ഇനി പുതിയ കേന്ദ്രം; നിര്‍ദേശം നല്‍കി ഭരണാധികാരി

uae
  •  a month ago
No Image

10 സെക്ടറുകളിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ തുടങ്ങുമെന്ന് അറിയിച്ച് ഇത്തിഹാദ് എയര്‍വേയ്‌സ്; പ്രഖ്യാപനം നവംബര്‍ 25ന് 

uae
  •  a month ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന പരാതി; മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു

Kerala
  •  a month ago
No Image

തിരുവില്ലാമലയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

Kerala
  •  a month ago