നെയ്യാറ്റിന്‍കരയില്‍ വയോജനങ്ങള്‍ക്കായി ഹാപ്പി ഹോം
നെയ്യാറ്റിന്‍കര: നഗരസഭയുടെ കവളാകുളം വാര്‍ഡില്‍ പണികഴിപ്പിച്ച ഹാപ്പി ഹോമിന്റെ ഉദ്ഘാടനം ഇന്നലെ നടന്നു.
രണ്ട് ബ്ലോക്കുകളായിട്ടാണ് പ്രവര്‍ത്തനം സജ്ജമാക്കിയിരിക്കുന്നത്. ഇതില്‍ മഹാത്മാഗാന്ധി ബ്ലോക്കിന്റെ ഉദ്ഘാടനം ഇന്നലെ രാവിലെ 10.00 ന് മുന്‍ കേന്ദ്ര മന്ത്രി എ.കെ.ആന്റണിയും ജവഹര്‍ലാല്‍ നെഹ്രു ബ്ലോക്കിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നിര്‍വഹിച്ചു. ചടങ്ങില്‍ നെയ്യാറ്റിന്‍കര എം.എല്‍.എ കെ.ആന്‍സലന്‍ , നിംസ് എം.ഡി.ഫൈസല്ഖാന് , നെയ്യാറ്റിന്‍കര നഗരസഭാ വൈസ് ചെയര്മാന് കെ.കെ.ഷിബു , മുന്‍ എം.എല്‍.എ ആര്.സെല്‍വരാജ് , കൗണ്‍സിലര്‍ ഗ്രാമം പ്രവീണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.60 വയസു മുതല്‍ പ്രായമുളളവര്‍ക്ക് ഇവിടെ താമസിക്കാം. ആഹാരത്തിന്റെ ചിലവ് മാത്രം നല്കിയാല് മതി. എല്‍ഡേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തിലാണ് ഹാപ്പി ഹോം നിര്‍മിച്ചത്.ഒരു കോടിയിലധികം രൂപ ചിലവാക്കി രണ്ട് ഘട്ടങ്ങളിലായാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."