മതപഠനശാലയിലെ വിദ്യാര്‍ഥിനിയുടെ മരണം ആത്മഹത്യ
മതപഠനശാലയിലെ വിദ്യാര്‍ഥിനിയുടെ മരണം ആത്മഹത്യ
തിരുവനന്തപുരം: ബാലരാമപുരത്ത് മതപഠനശാലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ പതിനേഴുകാരിയുടേത് ആത്മഹത്യയെന്ന് പ്രാഥമിക പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട്. ബീമാപ്പള്ളി ടി.സി 70യ2011ല്‍ അസ്മിയ മോളെ (17)യാണ് കഴിഞ്ഞ ദിവസം മതപഠനശാലയിലെ ലൈബ്രറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്
ഒരുവര്‍ഷമായി ഇവിടെ താമസിച്ചുപഠിക്കുകയായിരുന്നു. അവധിക്ക് ശേഷം പത്ത് ദിവസമേ ആയിട്ടുള്ളൂ സ്ഥാപനത്തിലേക്ക് കുട്ടി തിരികെത്തിയിട്ട്. കഴിഞ്ഞ ശനിയാഴ്ച വീട്ടുകാരുമായി സംസാരിച്ചിരുന്നു. എന്നാല്‍ വീട്ടുകാര്‍ സ്ഥാപനത്തിലെത്തിയപ്പോഴേക്കും കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ ബാലരാമപുരം പൊലിസ് കേസെടുത്തു.
ഇന്നലെ പൊലിസ് സ്ഥാപനത്തിലെത്തിയ കുട്ടികളുടേയും അധ്യാപകരുടേയും മൊഴിയെടുത്തു. വനിതകള്‍ മാത്രം അധ്യാപകരായിട്ടുള്ള സ്ഥാപനമാണിത്. പൊലിസിന്റെ അന്വേഷണവുമായി സഹകരിക്കുമെന്ന സ്ഥാപന മേധാവികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."