പശുക്കടത്താരോപിച്ച് ത്രിപുരയില്‍ മൂന്ന് മുസ്ലിം യുവാക്കളെ തല്ലിക്കൊന്നു
അഗര്‍ത്തല: പശുക്കടത്താരോപിച്ച് മൂന്ന് മുസ്ലിം യുവാക്കളെ തല്ലിക്കൊന്നു. ഖോവായ് ജില്ലയിലെ നോര്‍ത്ത് മഹാറാണിപൂര്‍ ഗ്രാമത്തിലാണ് സംഭവം.
സയീദ് ഹുസൈന്, ബിലാല്‍ മിയ, സയ്ഫുല്‍ ഇസ്ലാം എന്നിവരാണ് കൊല്ലപ്പെട്ടത്. മൂവരും സെപഹിജാല ജില്ലയിലെ സോനമുറ സ്വദേശികളാണ്. മഹാറാണിപൂര്‍ ഗ്രാമത്തില്‍ ഇന്നലെ പുലര്‍ച്ചെ അഞ്ച് കന്നുകാലികളുമായി എത്തിയ മിനി ട്രക്ക് പിന്തുടര്ന്ന് തടഞ്ഞ അക്രമികള്‍ വണ്ടിയിലുണ്ടായിരുന്നവരെ ചോദ്യം ചെയ്യുകയും പിന്നാലെ മാരക ആയുധങ്ങളുമായി ആക്രമിക്കുകയുമായിരുന്നു.
സയ്ദിനെയും ബിലാലിനെയും ആക്രമിക്കുന്നതിനിടയില്‍ സയ്ഫുല്‍ ഓടിയെങ്കിലും ആള്‍ക്കൂട്ടം പിന്തുടര്ന്ന് മര്‍ദിച്ചു. റോഡരികില്‍ ഗുരുതരാവസ്ഥയില്‍ കണ്ട മൂവരെയും പൊലിസാണ് സമീപത്തെ ആശുപത്രിയിലും പിന്നീട് അഗര്‍ത്തലയിലുള്ള ഗോവിന്ദ് ഭല്ലഭ് പന്ത് ആശുപത്രിയിലും എത്തിച്ചത്. എന്നാല്‍ വൈകാതെ മൂന്നു പേരും മരിക്കുകയായിരുന്നുവെന്ന് പൊലിസ് സൂപ്രണ്ട് കിരണ്‍ കുമാര്‍ പറഞ്ഞു. സംഭവത്തില്‍ പൊലിസ് കേസെടുത്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."