HOME
DETAILS
MAL
നൂപുര്‍ ശര്‍മ്മയുടെ മൊഴിയെടുത്തിരുന്നു; നിലപാട് വ്യക്തമാക്കി ഡല്‍ഹി പൊലിസ്
backup
July 01 2022 | 17:07 PM
ന്യുഡല്‍ഹി: പ്രവാചക വിരുദ്ധ പരാമര്‍ശത്തില്‍ ബി.ജെ.പി മുന്‍ വക്താവ് നൂപുര്‍ ശര്‍മ്മക്കെതിരെ സുപ്രീംകോടതി കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ നിലപാട് വ്യക്തമാക്കി ഡല്‍ഹി പൊലിസ്. നൂപുര്‍ ശര്‍മ്മയുടെ മൊഴിയെടുത്തിരുന്നുവെന്നാണ് പൊലിസ് പറയുന്നത്. കഴിഞ്ഞ പതിനെട്ടിന് തന്നെ മൊഴി രേഖപ്പെടുത്തിയതാണ്. നൂപുര്‍ ശര്‍മ്മയെ അറസ്റ്റ് ചെയ്യാത്തതില്‍ പൊലിസിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
നൂപുര്‍ ശര്‍മ്മ രാജ്യത്തോട് മാപ്പ് പറയണമെന്ന് ഇന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. പരാമര്‍ശം പിന്‍വലിക്കാന്‍ വൈകിയെന്നും രാജ്യത്തുണ്ടായ അനിഷ്ട സംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍ ശര്‍മ്മയാണെന്നും കോടതി കുറ്റപ്പെടുത്തി. അന്വേഷണത്തില്‍ പൊലീസിനെ വിമര്‍ശിച്ച കോടതി നുപുര്‍ ശര്‍മ്മക്ക് ചുവന്ന പരവതാനി കിട്ടിക്കാണുമെന്നും പരിഹസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."