സമര്‍പ്പണം 16' എസ്.വൈ.എസ് ജില്ലാ ലീഡേഴ്സ് സംഗമം നാളെ
പാലക്കാട്: പുതിയ കര്‍മപദ്ധതികള്‍ക്കു രൂപം നല്‍കുന്നതിനും സംഘടനാ ശാക്തീരണവും ലക്ഷ്യമിട്ട് എസ്.വൈ.എസ് ജില്ലാ ലീഡേഴ്സ് സംഗമം 'സമര്‍പ്പണം 16' നാളെ നടക്കും. വൈകിട്ട് മൂന്നു മുതല്‍ രാത്രി പത്തുവരെ കുഴല്‍മന്ദം മണ്ഡലത്തിലെ ചെരപ്പറമ്പ് ദാറുറഹ്മ യതീംഖാനയില്‍ വച്ചാണ് സംഗമം.
ജില്ലാ കൗണ്‍സിലര്‍മാര്‍, കിഴക്കന്‍മേഖലയിലെ മണ്ഡലം ഭാരവാഹികള്‍ ഉള്‍പ്പടെ 250 പ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുക്കും. മൂന്നിന് രജിസ്ട്രേഷന് ആരംഭിക്കും. 3.30ന് നടക്കുന്ന പ്രാരംഭ സെഷനില്‍ എസ്.കെ.ജെ.എം.സി.സി പ്രസിഡന്റ് അല്‍ഹാജ് സി.കെ.എം സാദിഖ് മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. സയ്യിദ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ അധ്യക്ഷനാകും. 'സമസ്തയും കാലിക വര്‍ത്തമാനവും' എന്ന വിഷയത്തില്‍ റഹ്മത്തുല്ലാ ഖാസിമി പ്രഭാഷണം നടത്തും.
സമസ്തയുടേയും കീഴ്ഘടകങ്ങളുടേയും ജില്ലാ ഭാരവാഹികളായ കെ.സി അബൂബക്കര്‍ ദാരിമി, സി. മുഹമ്മദലി ഫൈസി, ടി.എച്ച് സുലൈമാന്‍ ദാരിമി, പി. സാദാ ലിയാഖത്തലി ഖാന് ഹാജി, ടി.പി അബൂബക്കര്‍ മുസ്ലിയാര്, ഇ.വി ഖാജാ ദാരിമി, കെ.യു.എം താജുദ്ദീന് മാസ്റ്റര്‍, ശമീര്‍ ഫൈസി കോട്ടോപ്പാടം, കെ.കെ അഹ്മദ് ഫൈസല്‍ ഫൈസി, കെ.കെ യൂസഫ് ഹാജി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രസംഗിക്കും. ജനറല്‍ സെക്രട്ടറി ടി.കെ മുഹമ്മദ്കുട്ടി ഫൈസി സ്വാഗതവും ട്രഷറര്‍ എം. വീരാന്‍ ഹാജി നന്ദിയും പറയും.
വൈകിട്ട് ഏഴിന് നടക്കുന്ന 'സമര്‍പ്പണം' സെഷനില്‍ ജില്ലാ വര്‍ക്കിങ് സെക്രട്ടറി ജി.എം സലാഹുദ്ദീന് ഫൈസി വല്ലപ്പുഴ കര്‍മപദ്ധതി അവതരിപ്പിക്കും. മണ്ഡലം ഭാരവാഹികളുടെ നേതൃത്വത്തില്‍ ഗ്രൂപ്പ് ചര്‍ച്ചയും തുടര്‍ന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് ഇ. അലവി ഫൈസി സമന്വയ പ്രഭാഷണം നടത്തും. ഓപ്പണ്‍ഫോറത്തിന് എം.ടി മുസ്തഫ അഷ്റഫിയും എന്‍. ഹബീബ് ഫൈസിയും നേതൃത്വം നല്‍കും. പി.എം യൂസഫ് പത്തിരിപ്പാല സ്വാഗതവും സി.പി ഷാഹുല്‍ ഹമീദ് ഫൈസി നന്ദിയും പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."