പ്രവാചക നിന്ദ: നൂപുര്‍ ശര്‍മയെ വീണ്ടും ചോദ്യം ചെയ്തേക്കും
ന്യൂഡല്‍ഹി: നൂപുര്‍ ശര്‍മയെ വീണ്ടും ചോദ്യം ചെയ്യും. അവരെ ഒരു റൗണ്ട് ചോദ്യം ചെയ്തു കഴിഞ്ഞെന്നും വീണ്ടും ചോദ്യം ചെയ്തേക്കുമെന്നും വൃത്തങ്ങള്‍ വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
സുപ്രിംകോടതി നൂപുര്‍ ശര്‍മയ്ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് വീണ്ടും ചോദ്യം ചെയ്യാനുള്ള നടപടികളുമായി ഡല്‍ഹി പൊലിസ് രംഗത്തെത്തിയിരിക്കുന്നത്. നൂപുര്‍ ശര്‍മയുടെ മൊഴിയെടുത്തിരുന്നുവെന്ന് ഇന്നലെ ഡല്‍ഹി പൊലിസ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ പതിനെട്ടിന് തന്നെ മൊഴി രേഖപ്പെടുത്തിയതാണെന്നാണ് പൊലിസ് അറിയിച്ചത്. നൂപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യാത്തതില്‍ പൊലിസിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
നബി വിരുദ്ധ പരാമര്‍ശത്തില്‍ പല സംസ്ഥാനങ്ങളിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന പശ്ചാത്തലത്തിലാണ് നൂപുര്‍ ശര്‍മ സുപ്രിം കോടതിയിലെത്തിയത്. വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഡല്‍ഹിയിലേക്ക് മാറ്റണമെന്നും ജീവന് ഭീഷണിയുള്ളതിനാല്‍ യാത്ര ചെയ്യാനാകില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ ഹരജി പരിഗണിക്കവേയാണ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നൂപുര്‍ ശര്‍മയ്ക്ക് എതിരെ അതിരൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."