കിണറ്റില്‍ വീണ എഴുപത്തിയാറുകാരിയെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി
കൊടുങ്ങല്ലൂര്‍: കിണറ്റില്‍ വീണ എഴുപത്തിയാറുകാരിയെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുല്ലൂറ്റ് വില്ലമംഗലത്ത് തങ്കം ആണ് ഇന്നലെ രാവിലെ 10.15 ഓടെ വീടിനോട് ചേര്‍ന്നുള്ള കിണറ്റില്‍ വീണത്.
കിണറ്റില്‍ നിന്നും വെള്ളം എടുക്കുന്നതിനിടയില്‍ തലകറക്കം അനുഭവപ്പെട്ട് കിണറ്റിലേക്ക് വീഴുകയായിരുന്നു. സംഭവം കണ്ട് നാട്ടുകാര്‍ ഓടികൂടി ഇവരില്‍ ഒരാള്‍ കിണറ്റിലിറങ്ങിയെങ്കിലും ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കരക്ക് കയറുകയായിരുന്നു.
ഇതിനിടയില്‍ ഒരു കിലോമീറ്റര്‍ മാത്രം ദൂരമുള്ള ഫയര്‍ഫോഴ്സ് ഓഫിസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. ഫയര്‍മേന്‍ എം.പി ശ്യാംകുമാര്‍ വലയില്‍ കിണറ്റിലേക്ക് ഇറങ്ങുകയും വൃദ്ധയെ എടുത്ത് വലയില്‍ കിടത്തി മുകളില്‍ എത്തിക്കുകയുമായിരുന്നു.
ഉടനെ ഒ.കെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിണറ്റില്‍ വീണ ഉടനെ വീട്ടുകാര്‍ ഒരു കയര്‍ കിണറ്റിലേക്ക് ഇട്ട് കൊടുത്തതോടെ വൃദ്ധ ഈ കയറില്‍ പിടിച്ച് ഇരുപത് മിനിട്ടോളം കിടന്നു. ഏകദേശം 35 അടിയോളം താഴ്ചയുള്ള കിണറ്റിലാണ് ഇവര്‍ വീണത്.
അസി. സ്റ്റേഷന് ഓഫിസര്‍ കെ.പി സുനില്‍കുമാര്‍, ലീഡിങ് ഫയര്‍മേന്‍ അലിഅക്ബര്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."